The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന ഊർജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി  കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.സംസ്ഥാന ഊർജ വകുപ്പ് സ്ഥാപനമായ എനർജി മാനേജ്മെന്റ് സെന്ററാണ് അവാർ…

Kerala12 Dec 2024, 3:30 AM 20,627
സംസ്ഥാന ഊർജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി  കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.


സംസ്ഥാന ഊർജ വകുപ്പ് സ്ഥാപനമായ എനർജി മാനേജ്മെന്റ് സെന്ററാണ് അവാർഡുമായി  ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.  വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ,  കെട്ടിടങ്ങൾ,  സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജക്ഷമതയുള്ള ഉൽപ്പന്നങ്ങളുടെ പ്രമോട്ടർമാർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും  ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ  വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിച്ചത്. അവാർഡിനായി ലഭ്യമായ അപേക്ഷകൾ സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.


2024-ൽ ആകെ 78 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അവാർഡിനായി  അപേക്ഷ നൽകിയവർ ആകെ 43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും 60278 ടൺ ഇന്ധനവും ലാഭിച്ചു. വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ എറണാകുളം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), കോഴിക്കോട് പീകെ സ്റ്റീൽ കാസ്റ്റിംഗ്സ്  ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ അവാർഡ് പങ്കിട്ടു. ഒരു ലക്ഷം രൂപ ക്യാഷ്  അവാർഡും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇടത്തരം ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ  ആലപ്പുഴ  വി കെ എൽ സീസണിംഗ് പ്രൈവറ്റ് ലിമിറ്റഡ് ജേതാക്കളായി. ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് സമ്മാനം   MRCMPU ലിമിറ്റഡ്  മിൽമ വയനാട് ഡയറി  ഈ വിഭാഗത്തിൽ പ്രശസ്തി പത്രത്തിനർഹരായി.  തൃശൂർ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് ചെറുകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ പ്രശസ്തി പത്രം കരസ്ഥമാക്കി. മാർ സ്ലീവ മെഡിസിറ്റി പാലാ,  കെട്ടിടങ്ങളുടെ വിഭാഗത്തിലും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്  സംഘടനകൾ/ സ്ഥാപനങ്ങൾ എന്ന വിഭാഗത്തിലും അവാർഡ് നേടി.  ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് സമ്മാനം. കേരള വാട്ടർ അതോറിറ്റി ഈ വിഭാഗത്തിൽ പ്രശസ്തി പത്രം നേടി.  ഊർജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാർ എന്ന വിഭാഗത്തിൽ  50000 രൂപയും അവാർഡും നേടി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എറണാകുളം അവാർഡ് നേടി.  ഇതേ വിഭാഗത്തിൽ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ്, തൃശൂർ പ്രശസ്തി പത്രത്തിനർഹരായി. ആർക്കിടെക്ചറൽ സ്ഥാപനങ്ങളും  ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളുടെയും വിഭാഗത്തിൽ F5 സസ്റ്റൈനബിലിറ്റി കൺസൾട്ടന്റ്സ്, എറണാകുളം പ്രശസ്തി പത്രം നേടി.


Share this story

Share

Related Stories