The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ക്ഷയരോഗനിവാരണ പദ്ധതിക്കു  സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യയുടെ കൈത്താങ്ങ്

ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ആവിഷ്‌കരിച്ച്  നടപ്പാക്കുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് പോഷകാഹാരകിറ്റുകൾ നൽകുന്നപദ…

Kerala16 Feb 2024, 5:15 PM 21,812
ക്ഷയരോഗനിവാരണ പദ്ധതിക്കു  സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യയുടെ കൈത്താങ്ങ്

ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ആവിഷ്‌കരിച്ച്  നടപ്പാക്കുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് പോഷകാഹാരകിറ്റുകൾ നൽകുന്നപദ്ധതിക്ക്  തുടക്കം കുറിച്ചു.


സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിംഗ് ആൻഡ് ഡെവലപ്‌മെൻറ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബിനോദ്കുമാർ മിശ്രയിൽ നിന്നും ആരോഗ്യകേരളം സ്റ്റേറ്റ്മിഷൻ ഡയറക്ടർ ജീവൻ ബാബു ചെക്ക് ഏറ്റുവാങ്ങി. ക്ഷയരോഗികൾക്കു വേണ്ടിയുള്ള പോഷകാഹാരകിറ്റ്   സ്റ്റേറ്റ് ടിബി ഓഫീസർ ഡോ. കെ. കെ. രാജാറാമിനു നൽകി ഉദ്ഘാടനം ചെയ്തു.


സംസ്ഥാനത്തെ നിർദ്ധനരായ 2500 ക്ഷയരോഗികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സാകാലയളവിൽ സഹായം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് ക്ഷയരോഗബാധിതർക്ക് പോഷകാഹാരകിറ്റുകൾ നൽകുന്നത്. ഇതിനായി എസ്ബിഐ  97,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.


എസ് ബി ഐ  തിരുവനന്തപുരം സർക്കിൾ ചീഫ്ജനറൽ മാനേജർ ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ്ഖാൻ, സിഎസ്ആർ ചുമതല വഹിക്കുന്ന ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റേറ്റ് ടിബി സെല്ലിനെ പ്രതിനിധീകരിച്ച്  മെഡിക്കൽഓഫീസർ ഡോ. കൃഷ്ണ ഡി എസ്, WHO കോൺസൾട്ടന്റ് ഡോ. അപർണാമോഹൻ, ACSM ഓഫീസർ സതീഷ് ജോയ് ജെഎച്ഐ ഷിബു തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories