The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

15,000രൂപ കൈക്കുലി വാങ്ങവേ കണ്ണൂർ പായം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിനാണ് വിജിലൻസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയാണ് ബിജു അ​ഗസ്റ്റിൽ പിടിക്കപ്പ…

Kerala07 May 2025, 2:25 AM 26,937
കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ
15,000രൂപ കൈക്കുലി വാങ്ങവേ കണ്ണൂർ പായം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിനാണ് വിജിലൻസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയാണ് ബിജു അ​ഗസ്റ്റിൽ പിടിക്കപ്പെട്ടത്. കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ പരാതിക്കാരൻ സുഹൃത്തുമായി ചേർന്ന് ഒരു ഫാം തുടങ്ങുന്നതിന് ഇരുട്ടി പായം വില്ലേജ് പരിധിയിൽ രണ്ട് ഏക്കർ സ്ഥലം വാങ്ങുകയും, വസ്തുവിലുണ്ടായിരുന്ന ചെങ്കൽ കല്ല് മുറിച്ച കുഴി നികത്തുന്നതിന് പണി ആരംഭിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പായം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിൽ പണി നിർത്തി വയ്പ്പിക്കുകയും, വസ്തുവിന്റെ രേഖകളുമായി ഉടമസ്ഥൻ വില്ലേജ് ഓഫീസിലെത്തണമെന്നും പറഞ്ഞിട്ട് തിരികെ പോകുകയും ചെയ്തു.

തുടർന്ന് ഏപ്രിൽ മാസം 9 തീയതി പായം വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന് വില്ലേജ് ഓഫീസർ പണി നിർത്തി വയ്കുന്നതിനുള്ള ഒരു സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അതിന് ശേഷം സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിൻ പരാതിക്കാരനെ സമീപിച്ച് പണി തുടരണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് പ്രാവശ്യമായി പരാതിക്കാരനിൽ നിന്നും 22,000 രൂപ കൈക്കൂലി വാങ്ങിയെടുക്കുകയും ചെയ്തു. അതിന് ശേഷം വസ്തു അളന്ന് മഹസ്സർ തയ്യാറക്കിയതിന് ഒരു 15,000രൂപ കൂടി കൈക്കൂലി വീണ്ടും വേണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ ഈ വിവരം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരിക്ഷിച്ച് വരവെയാണ് പിടിയിലായത്. പായഞ്ചേരിമുക്കിലുള്ള ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവേ സ്പെഷ്യൽ വില്ലേജ് ഓഫീസറായ ബിജു അഗസ്റ്റിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Share this story

Share

Related Stories