The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ മാതൃകാ പോളിങ് ബൂത്തുകള്‍ക്ക് പുറമെ പ്രത്യേക ബൂത്തുകളും സജ്ജമാക്കും. തിരഞ്ഞെടുപ്പിന്റെ കമ്മീഷന്റെ നിര്‍ദേശാനുസരണം ജില്ലയി…

Kerala25 Apr 2024, 4:45 AM 23,451
ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ മാതൃകാ പോളിങ് ബൂത്തുകള്‍ക്ക് പുറമെ പ്രത്യേക ബൂത്തുകളും സജ്ജമാക്കും. തിരഞ്ഞെടുപ്പിന്റെ കമ്മീഷന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ രണ്ട് ലെപ്രസി ബൂത്തുകള്‍, മൂന്ന് ട്രൈബല്‍ ബൂത്തുകള്‍, ഒന്നു വീതം ഫോറസ്റ്റ്, കോസ്റ്റല്‍ ബൂത്തുകളാണ് സജ്ജീകരിക്കുക. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ മുളയം ദാമിയന്‍ ഇന്‍സ്റ്റിട്ട്യൂട്ടും ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍ കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുമ്പീസ് മെമ്മോറിയല്‍ ഹാളിലുമാണ് ലെപ്രസി രോഗികളായ വോട്ടര്‍മാര്‍ക്കായി പോളിങ് ബൂത്ത് ഒരുക്കുക. ഇവിടങ്ങളില്‍ യഥാക്രമം 70, 310 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കുക.


ആലത്തൂരിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ വാഴാനി ഇറിഗേഷന്‍ ഓഫീസ്, തൃശൂരിലെ പുതുക്കാട് മണ്ഡലത്തില്‍ ചൊക്കന ഫാക്ടറീസ് റിക്രീയേഷന്‍ ക്ലബ്്, ചാലക്കുടി മണ്ഡലത്തില്‍ വാച്ചുമരം ഫോറസ്റ്റ് സ്‌റ്റേഷന്‍ എന്നിവിടങ്ങളാണ് ട്രൈബല്‍ ബൂത്തുകള്‍. യഥാക്രമം 1041, 710, 308 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ കൈപമംഗലത്താണ് 839 വോട്ടര്‍മാര്‍ക്കായി അഴീക്കോട് മുനയ്ക്കല്‍ സുനാമി ഷെല്‍ട്ടറില്‍ കോസ്റ്റല്‍ ബൂത്ത് പ്രവര്‍ത്തിക്കുക. എല്ലാ വിഭാഗം ആളുകളുടെയും വോട്ടവകാശം സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് പ്രത്യേക പോളിങ് ബൂത്തുകള്‍ ഒരുക്കുന്നത്.


15 ബൂത്തുകള്‍ സ്ത്രീകള്‍ നിയന്ത്രിക്കും


ജില്ലയില്‍ 15 ബൂത്തുകള്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കും. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ആലത്തൂര്‍ -മൂന്ന്, തൃശൂര്‍- ഏഴ്, ചാലക്കുടി- അഞ്ച് എന്നിങ്ങനെ 15 ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്നത്.


ജില്ലയില്‍ ഒരു ബൂത്ത് വീതം നിയന്ത്രിക്കുന്നത് യുവാക്കളും ഭിന്നശേഷിക്കാരും


ജില്ലയില്‍ ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസര്‍മാര്‍ നിയന്ത്രിക്കും. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുല്ലക്കര എ ബ്ലോക്ക്- ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലാണ് 30 വയസിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ പോളിങ് ജോലികള്‍ നിര്‍വഹിക്കുക.


ജില്ലയില്‍ ഒരു ബൂത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിക്കും. തൃശൂര്‍ നിയോജകമണ്ഡലത്തിലെ വിയ്യൂര്‍ ഐ.എസ്.ടി.ഇയിലാണിത്.


ജില്ലയില്‍ 495 മാതൃക ബൂത്തുകള്‍


ജില്ലയില്‍ സ്ത്രീ, യുവ, ഭിന്നശേഷി വിഭാഗക്കാര്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍ ഉള്‍പ്പെടെ 495 മാതൃക ബൂത്തുകള്‍ ഒരുക്കും. വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ സ്ഥാപിക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കും. പ്രത്യേകം ശൗചാലയങ്ങളും ഒരുക്കും. ആവശ്യത്തിന് കുടിവെള്ളം സജ്ജമാക്കും. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും റാമ്പ് സൗകര്യം ഉറപ്പാക്കും.


Share this story

Share

Related Stories