The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാലിന്യ നിർമാർജനത്തിൽ ഉത്തരവാദിത്ത സമൂഹമായി മാറണം: മന്ത്രി എം.ബി. രാജേഷ്

മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയ്ക്ക് തുടക്കംമാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെ…

Kerala20 Feb 2025, 10:00 PM 37,818
മാലിന്യ നിർമാർജനത്തിൽ ഉത്തരവാദിത്ത സമൂഹമായി മാറണം: മന്ത്രി എം.ബി. രാജേഷ്

മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയ്ക്ക് തുടക്കം


മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവംകാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം.


ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൽ ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വർഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി. ഹരിതകർമസേനയുടെ വാതിൽപ്പടി മാലിന്യശേഖരണം 47 ൽ നിന്നും 90 ശതമാനായി വർദ്ധിച്ചു. വാർഡ് തലങ്ങളിലെ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുടെ എണ്ണം 7400 ൽ നിന്നും 19600 ആയി. മാലിന്യം വേർതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള അത്യാധുനിക സജീകരണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകളെ മാലിന്യ മുക്തമാക്കുന്നതിൽ മികച്ച ഫലമുണ്ടായിട്ടുണ്ട്. കോളേജുകൾ, പൊതു സ്ഥലങ്ങൾ, കവലകൾ തുടങ്ങിയ ഇടങ്ങളിൽ വലിയമാറ്റങ്ങൾ ഇതിനോടകം ഉണ്ടായി. മാലിന്യ നിർമാർജനത്തിൽ അൽപം പിന്നിൽ നിൽക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകിവരുന്നതായും മന്ത്രി അറിയിച്ചു.


ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പാളയം രാജൻ, എ.ഡി.ജി.പിയും എക്സൈസ് കമ്മീഷണറുമായ മഹിപാൽ യാദവ്, അഡ്മിനിസ്ട്രേഷൻ അഡീഷണൽ എക്സൈസ് കമ്മീഷണർ കെ.എസ്. ഗോപകുമാർ, എൻഫോഴ്സ്മെന്റ് അഡീഷണൽ എക്സൈസ് കമ്മീഷണർ വിക്രമൻ പി., ഐ.എ.ഡബ്ല്യു ജോയിന്റ് എക്സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ, കെ.എസ്.ഇ.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹൻകുമാർ, കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories