The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലഹരി വിപത്തിനെതിരെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും. മാർച്ച് ഏഴിന്…

Kerala06 Mar 2025, 7:15 AM 20,843
ലഹരി വിപത്തിനെതിരെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും. മാർച്ച് ഏഴിന് വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും.


സംസ്ഥാനത്തെ 88 ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ നഗരകേന്ദ്രങ്ങളിൽ ലഹരിവ്യാപനത്തിനെതിരെ ‘റൺ എവേ ഫ്രം ഡ്രഗ്സ്’ എന്ന പേരിൽ കൂട്ടയോട്ടം നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം പങ്കാളികളാകുമെന്ന് മന്ത്രി അറിയിച്ചു. കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഫ്ലാഗ്ഓഫ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു കൊല്ലത്ത് നിർവ്വഹിക്കും. ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌നേഹമതിൽ തീർക്കും. തുടർന്ന് നൂറു കേന്ദ്രങ്ങളിൽ ഒരുക്കുന്ന സ്‌നേഹസംഗമത്തിൽ ഉന്നത സാംസ്‌കാരിക-സാമൂഹിക വ്യക്തിത്വങ്ങൾ വിദ്യാർത്ഥികളുമായി സംവദിയ്ക്കും.


കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥികളും ജീവനക്കാരും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ഉന്നതവ്യക്തിത്വങ്ങൾക്കൊപ്പം ‘റൺ എവേ ഫ്രം ഡ്രഗ്സ്’ കൂട്ടയോട്ടത്തിൽ പങ്കാളികളാവും. തുടർന്ന് ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള തുടർ പ്രചാരണപരിപാടികൾക്കും ഐ എച്ച് ആർ ഡി നേതൃത്വം നൽകും.


ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂതനങ്ങളായ പരിപാടികളായി നിർമ്മിതബുദ്ധി അന്താരാഷ്ട്ര കോൺക്ലേവ്, ക്യാമ്പസ് ഇൻഡസ്റ്റ്രിയൽ പാർക്ക്, സ്‌കിൽ എൻഹാൻസ്‌മെന്റ് സെന്ററുകൾ എന്നിവ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിൽ ലഹരിക്കും അക്രമവാസനയ്ക്കുമെതിരെ പുതിയ അവബോധ സൃഷ്ടിക്കാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്. സ്‌നേഹം, സൗഹാർദ്ദം, സന്തോഷം എന്നിവയിലേക്കു നയിക്കുന്ന ജീവിതമൂല്യങ്ങൾ ക്യാമ്പസുകളിലും സമൂഹത്തിലും പ്രചരിപ്പിക്കുന്നതാവും സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ ഐ.എച്ച്.ആർ.ഡി ഒരുക്കുന്ന സ്‌നേഹസംഗമങ്ങൾ.


Share this story

Share

Related Stories