The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എസ് ഇ ആർ ടി ലൈബ്രറി രാജ്യത്തിന് മാതൃക: മന്ത്രി ശിവൻകുട്ടി

എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും  ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി  ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവ…

Kerala04 Feb 2024, 8:20 AM 46,688
എസ് ഇ ആർ ടി ലൈബ്രറി രാജ്യത്തിന് മാതൃക: മന്ത്രി ശിവൻകുട്ടി

എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും  ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി  ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയത്തക്ക രീതിയിലാണ് നിലവിൽ ലൈബ്രറി പ്രവർത്തിച്ചു വരുന്നത്. ഈ ലൈബ്രറിക്ക് അനുബന്ധമായി ഒരു ടെക്സ്റ്റ് ബുക്ക് ആർക്കൈവ്‌സും പ്രവർത്തിച്ചു വരികയാണ്. മുൻ വർഷങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാൻ സാധ്യതയുള്ളതിനാൽ ഈ പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുക എന്നതാണ് ഡിജിറ്റൽ ആർക്കൈവ് കൊണ്ട് ഉദ്ദേശിക്കുന്നത്.\"\"


ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ചുള്ള ക്ലാസ്മുറികൾ വ്യാപകമാകുന്ന കാലം കൂടിയാണിത്. ഈ മാറ്റങ്ങളെല്ലാം നമ്മുടെ സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയണം. ലോകത്തിന്റെ പല മേഖലകളിലും അറിവിന്റെ വ്യാപനത്തെ കച്ചവട കണ്ണോടുകൂടി കണ്ട് നിയന്ത്രിക്കുന്ന സമയത്താണ് കേരളം മറ്റൊരു മാതൃക ഇവിടെ സ്വീകരിക്കുന്നത്. നാം പഠിച്ച പഴയ പാഠപുസ്തകങ്ങൾ ഒരിക്കൽ കൂടി വായിക്കുവാനും ഓർമകൾ പുതുക്കുവാനുമുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാണ് ഈ ഡിജിറ്റൽ ആർക്കൈവ്‌സ് സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1258 പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.


1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഒരു ലക്ഷത്തി അമ്പതിനായിരം പേജുകൾ ഇതിനോടകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇനിയും ഈ പ്രവർത്തനം തുടരേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ ഗ്രന്ഥാലയം കേരള വിദ്യാഭ്യാസ ചരിത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെയും വികാസത്തെയും കുറിച്ച് ശരിയായ ധാരണ ലഭിക്കുന്നതിനും പൊതുസമൂഹത്തിന് സഹായകരമാകും. ലോകത്തുള്ള ഏതൊരാൾക്കും ഓൺലൈനായി വായിക്കുവാനും പഠനവിധേയമാക്കുവാനും അവസരം ലഭിക്കും.


സർക്കാർ ഓഫീസുകൾ പേപ്പർ രഹിത ഓഫീസുകൾ ആയി മാറുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ ഓഫീസ് പ്രവർത്തനങ്ങൾ ‘ഇ-ഓഫീസ്’ പ്രവർത്തനങ്ങളിലേക്ക് മാറുന്നത് ജനങ്ങൾക്ക് ഫയലുകളെ സംബന്ധിച്ച വിശദാംശങ്ങൾ ഓഫീസുകളിൽ വരാതെ തന്നെ അറിയുന്നതിനും, പ്രസിദ്ധീകരിച്ചിട്ടുള്ള സർക്കാർ ഉത്തരവുകൾ കണ്ടെത്തുന്നതിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും ഈ സംവിധാനത്തിൽ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര എസ്.ഇ.ആർ.ടി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്.ഇ.ആർ.ടി  ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, കൈറ്റ്‌സ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ പി. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.


Share this story

Share

Related Stories