The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സുരക്ഷിത വിദേശ കുടിയേറ്റം; നോർക്ക വനിതാസെൽ വർക്ക്‌ഷോപ്പ് മാർച്ച് 7ന് തിരുവനന്തപുരത്ത്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോർക്ക എൻ.ആർ.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ സുരക്ഷിത വിദേശ തൊഴിൽ കുടിയേറ്റ, നിയമബോധവൽക്കരണ വർക്ക്‌ഷോപ്പ് മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. കേരള ഇൻസ്റ്റിറ്…

Kerala07 Mar 2025, 5:50 AM 38,722
സുരക്ഷിത വിദേശ കുടിയേറ്റം; നോർക്ക വനിതാസെൽ വർക്ക്‌ഷോപ്പ് മാർച്ച് 7ന് തിരുവനന്തപുരത്ത്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോർക്ക എൻ.ആർ.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ സുരക്ഷിത വിദേശ തൊഴിൽ കുടിയേറ്റ, നിയമബോധവൽക്കരണ വർക്ക്‌ഷോപ്പ് മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ സഹകരണത്തോടെ രാവിലെ 10 മുതൽ 12.30 വരെ തൈക്കാട് കിറ്റ്‌സ് ക്യാമ്പസ് ഹാളിലാണ് പരിപാടി. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കിറ്റ്‌സ് (KITTS) ഡയറക്ടർ ഡോ. ദിലീപ് എം.ആർ ആശംസ അറിയിക്കും. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധി ഡോ. എൽസാ ഉമ്മൻ, ഇന്റർനാഷണൽ ലേബർ ഓർഗ്ഗനൈസേഷൻ (ILO) നാഷണൽ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. നേഹ വാധ്വാൻ, മാധ്യമപ്രവർത്തകരും ലോക കേരള സഭാ പ്രതിനിധികളുമായ അനുപമ വെങ്കിടേശ്വരൻ, താൻസി ഹാഷിർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ചടങ്ങിൽ നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ രശ്മി റ്റി. സ്വാഗതവും, കിറ്റ്‌സ് പ്രിൻസിപ്പൽ ഡോ.ബി. രാജേന്ദ്രൻ നന്ദിയും പറയും.


വിദേശത്തേയ്ക്ക് ഉപരിപഠനത്തിനോ തൊഴിലിനോ പോകുന്ന വനിതകൾക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ചും സുരക്ഷിതമായ തൊഴിൽകുടിയേറ്റ നടപടിക്രമങ്ങൾ സംബന്ധിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയരായ വനിതകളുടെ സുരക്ഷിതമായ വിദേശകുടിയേറ്റത്തിനും പ്രവാസികേരളീയരുടെ പരാതികളിൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായുളള ഏകജാലകസംവിധാനമാണ് തൈക്കാട് നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന നോർക്ക എൻ.ആർ.കെ വനിതാ സെൽ. കൂടുതൽ വിവരങ്ങൾക്കോ പരാതികൾ അറിയിക്കുന്നതിനോ വനിതാസെല്ലിന്റെ 0471-2770540, +91-9446180540 (വാട്‌സാപ്പ്) നമ്പറുകളിലോ womencell.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.


Share this story

Share

Related Stories