The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ

കൗൺസലർമാർക്ക് സംസ്ഥാനതല പരിശീലനംസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്കായുള്ള സംസ്ഥാനതല ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ മാനസ…

Kerala16 Jul 2025, 11:25 PM 27,097
ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ

കൗൺസലർമാർക്ക് സംസ്ഥാനതല പരിശീലനം


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്കായുള്ള സംസ്ഥാനതല ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ കൂടുതൽ ബോധപൂർവമായ ഇടപെടലുകൾ നടത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും സാമൂഹിക വികസനവും മുന്നിൽ നിർത്തി കുട്ടികൾക്ക് സന്തോഷം നൽകുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാലയങ്ങൾ സമഗ്ര മാനസികാരോഗ്യത്തിനുള്ള ഇടങ്ങളായി മാറണമെന്നും കൗൺസലർമാർ കുട്ടികളുടെ സുഹൃത്തായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.\"\"


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കമ്മീഷൻ അംഗം ബി. മോഹൻകുമാർ സ്വാഗതമാശംസിച്ചു. സെക്രട്ടറി എച്ച്. നജീബ് നന്ദി അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


8, 9, 10 ക്ലാസ്സുകളിലെ കുട്ടികളിൽനിന്നും അവരുടെ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽ നിന്നും കൗൺസലർമാർ മുഖേന ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക വളർച്ച, പഠനസമ്മർദ്ദം, സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ, പെരുമാറ്റ രീതികൾ തുടങ്ങിയവ സംബന്ധിച്ച ഗവേഷണ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികേന്ദ്രീകൃത കൗൺസലിംഗ്: അവകാശപരമായ സമീപനവും വെല്ലുവിളികളും, കുട്ടികളിലെ വൈകാരിക പെരുമാറ്റ വെല്ലുവിളികൾ: മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയൽ, കൗൺസലിംഗിൽ രോഗനിർണയ ഉപാധികൾ, പ്രവർത്തനാധിഷ്ഠിത സമീപനം, കേരളത്തിലെ സമകാലീന സാമൂഹിക പശ്ചാത്തലം, ഡിജിറ്റൽ ഭീഷണികളും മാനസികാരോഗ്യവും എന്നീ വിഷയങ്ങളിൽ അവതരണങ്ങളും ചർച്ചകളും നടക്കും. പരിശീലനം നാളെ (ജൂലൈ 17 ന്) സമാപിക്കും.


Share this story

Share

Related Stories