The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ പ്രവർത്തനം മാതൃകാപരം: മന്ത്രി

മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോർപ്പറേഷന്റെ ചേ…

Kerala04 Mar 2024, 6:50 PM 44,626
പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ പ്രവർത്തനം മാതൃകാപരം: മന്ത്രി

മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോർപ്പറേഷന്റെ ചേലക്കര സബ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിരവധി വായ്പ പദ്ധതികളും പരിശീലന പരിപാടികളും കോർപ്പറേഷൻ നൽകി വരുന്നുണ്ട്. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതികൾ കോർപ്പറേഷനും ജനങ്ങൾക്കും ഒരേപോലെ ഗുണകരമാണ്‌.


കോർപ്പറേഷൻ പ്രവർത്തനങ്ങൾ ലാഭത്തിലാക്കി 6.5 കോടി രൂപ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി നൽകി. സ്ഥാപനത്തിന്റെ സി എസ് ആർ ഫ്രണ്ട് പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സിഡിഎസ് മുഖാന്തരം നൽകുന്ന വായ്പ പദ്ധതിയുടെ ഉദ്ഘാടനം ചേലക്കര സിഡിഎസ് ചെയർപ്പേഴ്‌സനായ ശോഭന തങ്കപ്പന് രേഖകൾ കൈമാറികൊണ്ട് മന്ത്രി നിർവഹിച്ചു.


തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോർപ്പറേഷന് 14 ജില്ലാ കാര്യാലയങ്ങളും രണ്ട് ഉപജില്ല കാര്യാലയങ്ങളും ചേലക്കര സബ് ഓഫീസും ഉൾപ്പെടെ 17 സ്ഥാപനങ്ങളാണുള്ളത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വിവിധ വായ്പകൾ നൽകി അവരുടെ സാമ്പത്തിക സാമൂഹിക നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.


സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ യു ആർ പ്രദീപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി നഫീസ, കെ എം അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി തങ്കമ്മ, ഷെയ്ക്ക് അബ്ദുൾ ഖാദർ, കെ ജയരാജ്, ജനപ്രതിനിധികളായ എച്ച് ഷെലീൽ, ദീപ എസ് നായർ, കെ ആർ മായ, പി സാബിറ, ഷിജിത ബിനീഷ്, കോർപ്പറേഷൻ ഡയറക്ടർമാരായ കെ കൃഷ്ണൻ, ബി പ്രദീപ് കുമാർ, കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories