The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന…

Kerala13 Feb 2024, 6:20 PM 36,209
പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയുടെ ഫണ്ട് വച്ച് പദ്ധതി ടെന്‍ഡര്‍ ചെയ്യുകയും സൈറ്റ് കരാറുകാരന് കൈമാറിയതായും നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.


ജൽജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പൂളക്കുണ്ട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ട്. ഇവ ഫെബ്രുവരി 29നകം പൂര്‍ത്തീകരിക്കുമെന്ന് നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. കിഴക്കേത്തറ-അഞ്ചുമുറി എസ്.സി കോളനി റോഡ്, കാഞ്ഞിരംപാറ-മുട്ടിപ്പാലം എസ്.സി കോളനി കുടിവെള്ള പദ്ധതി, പാറക്കുഴിപറമ്പില്‍ എസ്.സി കോളനി റോഡ് കോണ്‍ക്രീറ്റിങ്, പാറക്കുന്നത്ത് എസ്.സി കോളനി റോഡ് കോണ്‍ക്രീറ്റിങ്, കുറുപ്പത്തേതില്‍ ബാലകൃഷ്ണന്‍ സ്മാരക എസ്.സി കോളനി റോഡ് കോണ്‍ക്രീറ്റിങ്, ആന്തൂര്‍ക്കുന്ന് റോഡ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതായും ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത യോഗത്തില്‍ അറിയിച്ചു.


മെയ് മാസം ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താമെന്ന് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജീഷ് മണി അറിയിച്ചതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. എ.സി.എഫ്.എസ് അട്ടപ്പാടി കുറുക്കന്‍കുണ്ട് ഫാമിലേക്ക് വൈദ്യുതി കണക്ഷന് അഗളി കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ടെന്‍ഡര്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരുന്നതായി അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.


പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ആനവായ് ഊരില്‍ സാമൂഹ്യ പഠനമുറി നിര്‍മാണം പൂര്‍ത്തികരിച്ചു. വട്ട്‌ലക്കി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിലെ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും ഇന്റര്‍ലോക്ക് വര്‍ക്ക്, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നീ വര്‍ക്കുകളുടെ ടെന്‍ഡര്‍ ഉറപ്പിച്ചതായി ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories