The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇന്ത്യൻ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശിക സാഹിത്യോത്സവം – മന്ത്രി

സാർവദേശീയ സാഹിത്യോത്സവം സമാപിച്ചുകേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ക…

Kerala04 Feb 2024, 6:00 AM 28,871
ഇന്ത്യൻ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശിക സാഹിത്യോത്സവം – മന്ത്രി

സാർവദേശീയ സാഹിത്യോത്സവം സമാപിച്ചു


കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.


ഈ വർഷം ആരംഭിച്ച സാർവ്വദേശീയ സാഹിത്യോത്സവം വരും വർഷങ്ങളിലും തുടരും. അടുത്ത വർഷം ലോകോത്തര നിലവാരത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തും. ഇന്ത്യയിൽ സർക്കാരിന് കീഴിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് വിരളമാണ്. കേരളത്തിൽ മുമ്പ് തന്നെ ബിനാലെകൾ, സാഹിത്യോത്സവങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് സാർവ്വദേശീയ സാഹിത്യോത്സവത്തിനും തുടക്കമായി.


സാംസ്കാരിക മേഖലയ്ക്ക് വിശാലമായ ഇടങ്ങൾ നൽകുന്ന സംസ്ഥാനമാണ് കേരളം. സമൂഹത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയത്തെ നവീകരിക്കുന്ന എല്ലാ ഘടകങ്ങളും തൊട്ടു തലോടി ചേർത്ത് പിടിച്ച് കൂട്ടി പിടിച്ച് ലോകത്തിന് മാതൃകയായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.


കേരളത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെടുത്ത് പരിശോധിച്ചാൽ ഏറ്റവും വലിയ പങ്ക് നിർവഹിച്ചിട്ടുള്ളത് കലയാണ്. ലോകത്തുള്ള ഏറ്റവും മഹത്തായ പുത്തൻ ആശയങ്ങളെ ഈ ചെറിയ ഭൂപ്രദേശത്തേക്ക് എത്തിക്കുന്നതിൽ സാഹിത്യവും കലയും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഏറ്റവുമധികം വായനക്കാരുള്ള ഒരു നാടാണ് കേരളം. എല്ലാ വൈവിധ്യങ്ങളെയും ബഹുസ്വരതകളെയും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് കേരളം. ജനാധിപത്യപരമായ ഈ ആസ്വാദന സംസ്കാരമാണ് കേരളത്തെ ലോകത്തിന് മുമ്പിൽ ഉയർത്തി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ലോകത്ത് ഇന്ന് പ്രയാസപ്പെടുന്ന ജനങ്ങളുടെ പ്രതിരോധത്തിൻ്റെ ശബ്ദമാണ് ഈ സാർവ്വദേശീയ സാഹിത്യോത്സവത്തിലൂടെ ഉയർന്നത്. സാർവ്വദേശീയ സാഹിത്യോത്സവം സാഹിത്യ അക്കാദമിയുടെ ഒരു വലിയ ചുവടുവെപ്പാണ്. ഏറ്റവും മികവാർന്ന തരത്തിൽ ഈ സാഹിത്യോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ തിരിഞ്ഞുനോട്ടം അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സാഹിത്യകാരന്മാരായ ഗബ്രിയേൽ റോസൻ സ്റ്റോക്ക്, നജ് വാൻ ദർവിഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.


സാർവ്വദേശീയ സാഹിത്യോത്സവത്തിൻ്റെ പതാക താഴ്ത്തൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ നിർവഹിച്ചു.


ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെ സാഹിത്യ അക്കാദമി അങ്കണത്തിലും ടൗൺ ഹാളിലുമാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിച്ചത്. സാഹിത്യം, സംസ്കാരം, പുരോഗതി എന്നി മേഖലകളെ അടിസ്ഥാനമാക്കി നടന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിൽ പ്രഭാഷണങ്ങളിലും, പാനൽ ചർച്ചകളിലും സംവാദങ്ങളിലും ജനപ്രതിനിധികൾ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സാഹിത്യ – സാംസ്കാരിക – രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. സാർവ്വദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികളും അരങ്ങേറി.


Share this story

Share

Related Stories