The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കൈത്താങ്ങായി സമുന്നതി

കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വി…

Kerala11 Jul 2025, 4:30 PM 20,335
കൈത്താങ്ങായി സമുന്നതി

കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.



\"▶\" ഭവനസമുന്നതി പദ്ധതി:



കേരളത്തിൻ്റെ പൈതൃകസ്വത്തുകളായ അഗ്രഹാരങ്ങൾ, നാലുകെട്ടുകൾ, എട്ടുകെട്ടുകൾ, മനകൾ, ഇല്ലങ്ങൾ, തറവാടുകൾ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഭവനസമുന്നതി. വാസയോഗ്യമല്ലാത്ത ഇത്തരം ഭവനങ്ങളിൽ താമസിക്കുന്ന അതിദരിദ്രരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 494 കുടുംബങ്ങളടക്കം ആകെ 1271 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള ഭവനങ്ങൾ സമ്മാനിക്കാൻ സാധിച്ചു.



\"▶\" മംഗല്യസമുന്നതി പദ്ധതി:



മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന മംഗല്യസമുന്നതി പദ്ധതി ഏറെ ജനകീയമാണ്. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാന പരിധിയിലുള്ള മുൻഗണന എഎവൈ (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് ധനസഹായം നൽകുന്നത്. നാല് വർഷത്തിനുള്ളിൽ 537 പേർക്ക് ഉൾപ്പെടെ ആകെ 942 പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.



\"▶\" വിദ്യാസമുന്നതി പദ്ധതി:



\"🔸\"മെരിറ്റ് സ്കോളർഷിപ്പ് പദ്ധതി: ഹൈസ്‌കൂൾ തലം മുതൽ ഹയർ പ്രൊഫഷണൽ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മാർക്കിൻ്റെയും സാമ്പത്തിക നിലയുടെയും അടിസ്ഥാനത്തിൽ 2,500 രൂപ മുതൽ 50,000 രൂപ വരെ സ്കോളർഷിപ്പുകൾ നൽകി. പഠന മികവ് പുലർത്തുന്ന 48,100 കുട്ടികൾക്ക് തുടർപഠനത്തിന് പദ്ധതി അവസരമൊരുക്കി.



\"🔸\"കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി: മെഡിക്കൽ/എഞ്ചിനീയറിംഗ്/നിയമ പഠനം/കേന്ദ്ര സർവ്വകലാശാല (CUET) പ്രവേശന പരിശീലനത്തിനും, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി/മറ്റുമത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്കും ധനസഹായം നൽകുന്ന പദ്ധതിയാണിത്. NET, SET, CTET, KTET, സിവിൽ സർവീസസ് പ്രിലിമിനറി, മെയിൻസ്, ഇൻ്റർവ്യൂ എന്നിവ ചെയ്യുന്ന വിദ്യാർത്ഥികൾക്കടക്കം നാല് വർഷത്തിനുള്ളിൽ 2611 ഉദ്യോഗാർത്ഥികൾക്ക് സഹായം ലഭ്യമാക്കി.



\"▶\" സംരംഭ സമുന്നതി പദ്ധതി:



മുന്നാക്ക സമുദായാംഗങ്ങളുൾപ്പെടുന്ന സ്വയം സഹായക/കൂട്ടുത്തരവാദിത്ത സംഘങ്ങൾക്ക് സ്വയം തൊഴിൽ ആരംഭിച്ച് സ്വയം പര്യാപ്തത നേടുന്നതിനായി വായ്പകളുടെ പലിശ സബ്‌സിഡി നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 20 അംഗങ്ങൾ വരെ അടങ്ങുന്ന 6519 സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചു.



\"▶\" സംരംഭകത്വ നൈപുണ്യ വികസന പദ്ധതി:



സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളെ കൃഷി-വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകി, തൊഴിലഭിരുചി കണ്ടെത്തി മികച്ച വരുമാനം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2020-2021 മുതൽ ആരംഭിച്ച പദ്ധതിയാണിത്.

കന്നുകാലി പരിപാലനം, ആട് പരിപാലനം, തൂശനില മിനി കഫേ എന്നിവയ്ക്ക് ബാങ്കുകൾ വഴി അനുവദിക്കുന്ന വായ്പകൾക്ക് മൂലധന സബ്‌സിഡി നൽകുന്നു. ‘സമുന്നതി ഫാമിംഗ് പ്രൊജക്ട്’ വഴി വ്യക്തിഗത/4-5 അംഗങ്ങളുള്ള കൂട്ടുത്തരവാദിത്ത സംഘങ്ങൾക്ക് വായ്പാ തുകയുടെ 30% അല്ലെങ്കിൽ പരമാവധി 1,20,000 രൂപ വരെ മൂലധന സബ്‌സിഡി രണ്ട് ഗഡുക്കളായി നൽകുന്നു.



വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകി നടപ്പാക്കുന്ന ‘സമുന്നതി തൂശനില മിനി കഫേ’ പദ്ധതിയിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് തൊഴിലും ഉറപ്പാക്കുന്നു. കേരളത്തിലുടനീളം 52 തൂശനില മിനി കഫേകൾ ആരംഭിച്ചതിൽ 40 എണ്ണം പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രൊജക്ടിന് നഗര പ്രദേശത്തുള്ള അപേക്ഷകർക്ക് വായ്പാ തുകയുടെ 60% അല്ലെങ്കിൽ 2,00,000 രൂപ വരെയും ഗ്രാമപ്രദേശങ്ങളിൽ 50% അല്ലെങ്കിൽ 1,50,000 രൂപ വരെയും മൂലധന സബ്‌സിഡി നൽകുന്നു. സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയിലൂടെ 1090 കൂട്ടുത്തരവാദിത്ത സംഘങ്ങൾക്ക് ധനസഹായം നൽകി.



നടപ്പ് സാമ്പത്തിക വർഷം മുതൽ ക്ഷീരമേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ‘ക്ഷീരസമുന്നതി’ പദ്ധതിയും, സാമ്പത്തിക പരാധീനതയുള്ള വനിതകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങാനായി ‘ഇ-യാത്ര’ എന്ന പേരിൽ മൂലധന സബ്‌സിഡി (40% അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപ) അനുവദിക്കുന്ന പദ്ധതിയും നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. സംസ്ഥാനത്തെ പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായാംഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഹിക്കുന്ന പങ്ക് നിർണായകമാണ്.

—-



Share this story

Share

Related Stories