The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ ‘സക്ഷം’ മൊബൈല്‍ ആപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ ആവിഷ്‌കരിച്ച ‘സക്ഷം’ മൊബൈല്‍ ആപ്പിലൂടെ വോട്ടെ…

Kerala25 Mar 2024, 4:35 AM 16,864
തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ ‘സക്ഷം’ മൊബൈല്‍ ആപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ ആവിഷ്‌കരിച്ച ‘സക്ഷം’ മൊബൈല്‍ ആപ്പിലൂടെ വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാര്‍ക്ക് പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റർ ചെയ്യുന്നത് ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ സക്ഷം ആപ്പില്‍ ലഭ്യമാണ്.

വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ആപ്പ് മുഖേന സേവനം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷന്‍, സൗകര്യങ്ങള്‍, തിരയുക, വിവരവും പരാതിയും എന്നിങ്ങനെ നാല് വിഭാഗങ്ങളായി സേവനങ്ങൾ ലഭിക്കും. രജിസ്ട്രേഷന്‍ ടാബിന് കീഴില്‍ പുതിയ വോട്ടര്‍ രജിസ്ട്രേഷന്‍, തിരുത്തല്‍, മൈഗ്രേഷന്‍ റദ്ദാക്കല്‍, ആധാര്‍ അപ്‌ഡേഷന്‍ എന്നിവയുടെ സ്റ്റാറ്റസ് ട്രാക്കിംഗ് എന്നിവ ലഭിക്കും. സൗകര്യങ്ങള്‍ എന്ന ടാബില്‍ വോട്ടര്‍ക്ക് ലഭ്യമാവുന്ന വിവിധ സേവനങ്ങള്‍, ആവശ്യമെങ്കിൽ പോളിങ് ബൂത്തില്‍ വീല്‍ ചെയറുകള്‍ സഹായം, ബൂത്ത് തിരഞ്ഞെടുക്കൽ എന്നിവയ്ക്ക് അവസരമുണ്ട്. തിരയുക എന്ന ടാബില്‍ വോട്ടര്‍ പട്ടികയില്‍ പേര്, പോളിങ് സ്റ്റേഷന്‍, സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിയും. പരാതി – വിവരങ്ങള്‍ എന്ന ടാബ് മുഖേന പരാതി രജിസ്റ്റര്‍ ചെയ്യല്‍, വീഡിയോ, ലേഖനങ്ങള്‍ കാണാനും വിവരങ്ങള്‍ കണ്ടെത്താനും സാധിക്കും. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകള്‍ ലഭ്യമാണ്.





Share this story

Share

Related Stories