The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

റവന്യു അവാർഡ്; പി എൻ പുരുഷോത്തമൻ മികച്ച ഡെപ്യൂട്ടി കലക്ടർ

മികച്ച തഹസിൽദാർ (എൽ.ടി) ജയശ്രീ എസ് വാര്യരും എൽ.എയിലെ മികച്ച സ്പെഷ്യൽ തഹസിൽദാർ എ സിസ്സിയും മികച്ച പ്രവർത്തനം കാഴ്ചവെച്ച റവന്യു ഉദ്യോഗസ്ഥർക്ക് സംസ്ഥാനതലത്തിൽ നൽകുന്ന റവന്യു അവാർഡുകളിൽ (2024) ജില്ലയ്ക്ക്…

Kerala23 Feb 2024, 6:05 PM 41,991
റവന്യു അവാർഡ്; പി എൻ പുരുഷോത്തമൻ മികച്ച ഡെപ്യൂട്ടി കലക്ടർ

മികച്ച തഹസിൽദാർ (എൽ.ടി) ജയശ്രീ എസ് വാര്യരും എൽ.എയിലെ മികച്ച സ്പെഷ്യൽ തഹസിൽദാർ എ സിസ്സിയും മികച്ച പ്രവർത്തനം കാഴ്ചവെച്ച റവന്യു ഉദ്യോഗസ്ഥർക്ക് സംസ്ഥാനതലത്തിൽ നൽകുന്ന റവന്യു അവാർഡുകളിൽ (2024) ജില്ലയ്ക്ക് മികച്ച നേട്ടം. എൽ.ആർ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കലക്ടർ കോഴിക്കോട് എൽ.ആർ ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ ആണ്.


മികച്ച തഹസിൽദാർക്കുള്ള (ലാന്റ് ട്രിബ്യുണൽ) പുരസ്കാരത്തിന് കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ (എൽ.ആർ) ജയശ്രീ എസ് വാര്യർ തെരഞ്ഞെടുക്കപ്പെട്ടു.


ലാൻഡ് അക്വിസിഷൻ വിഭാഗത്തിലെ മികച്ച സ്പെഷ്യൽ തഹസിൽദാർ ആയി കോഴിക്കോട് കിഫ്‌ബിയിലെ സിസ്സി എ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവെച്ച 51 ജീവനക്കാരിൽ വടകര റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ ഹെഡ് സർവെയർ ശോഭന ഡി, സർവേയർ മഞ്ജു എം, കോൺട്രാക്റ്റ് സർവെയർ അഖില ടി എന്നിവരുണ്ട്.


കോഴിക്കോട് ജില്ലയിലെ മികച്ച മൂന്ന് വില്ലേജ് ഓഫീസർമാരായി വില്യാപ്പള്ളി വില്ലേജ് ഓഫീസർ നിർമ്മൽ കുമാർ ഇ, രാമനാട്ടുകര വില്ലേജ് ഓഫീസർ സുരേഷ്കുമാർ സി കെ, കുറ്റ്യാടി വില്ലേജ് ഓഫീസർ അനിൽകുമാർ കെ എം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.


‘എന്റെ ഭൂമി’ സംരംഭം, ലാൻഡ് റെക്കോർഡ് മെയിന്റനൻസ് ജോലികൾ, സർക്കാരിന്റെ വിവിധ വികസന പരിപാടികളുടെ ഭാഗമായി നടത്തിയ ഭൂമി അസൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ പ്രത്യേക സർവ്വേ പ്രോജക്ടുകൾക്കും ഗണ്യമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥരെയും മികച്ച പ്രകടനം കാഴ്ചവച്ച സർവ്വേ ഓഫീസുകൾക്കുമാണ് അവാർഡ് പ്രഖ്യാപിച്ചത്.


16 വർഷം എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചശേഷം ഡെപ്യൂട്ടി കളക്ടറായി 2016 ൽ മലപ്പുറം ജില്ലയിലാണ് പി എൻ പുരുഷോത്തമൻ ജോലിയിൽ പ്രവേശിച്ചത്. തൃശൂർ, കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ LR ഡെപ്യൂട്ടി കളക്ടർ, അപ്പലെറ്റ് അതോറിറ്റി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.


സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് 2023 ൽ, കോഴിക്കോട് ജില്ലയിൽ, 8216 പട്ടയം നൽകുന്നതിന്റെ നോഡൽ ഓഫീസറായി പ്രവർത്തിച്ചു.


Share this story

Share

Related Stories