The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെൻറ്  ജോർജ് ഹൈസ്‌കൂളിൽ സംഘടി…

Kerala06 Jul 2024, 10:25 PM 49,852
വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെൻറ്  ജോർജ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയുടെ രൂപങ്ങൾ മാറുകയാണ്. ഡിജിറ്റൽ രൂപത്തിലായാലും പുസ്തക രൂപത്തിലായാലും വായന അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരും അദ്ദേഹത്തിന്റെ ജീവിതവും വായനയുടെ ലോകത്ത് സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലുതാണ്. തലമുറകൾ മാറി വരുമ്പോൾ  വായനയ്ക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇന്നത്തെ തലമുറ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അത് വായനയെ കൂടുതൽ ജനകീയമാക്കുന്നുവെന്നും  മന്ത്രി പറഞ്ഞു.\"\"


പരിപാടിയിൽ  ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ വായനപക്ഷാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച് ഭാഷാ വിദഗ്ദൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. 76 -)൦  വയസിൽ സാക്ഷരത ഹയർ സെക്കന്ററി തുല്യത പരീക്ഷയിൽ  1200 ൽ 724 മാർക്ക് നേടി വിജയിക്കുകയും ബിരുദ പഠനം പൂർത്തിയാക്കുകയും ചെയ്ത കുടയത്തൂർ സ്വദേശിനി കെ എ സരോജിനിയെ   മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഇരുപത്തിയഞ്ച് വർഷം  സാക്ഷരതാ പ്രേരക് പ്രവർത്തനം പൂർത്തിയാക്കിയവർക്കുള്ള പുരസ്‌കാരവിതരണവും അദ്ദേഹം നിർവഹിച്ചു.\"\"


കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച്  പ്രശസ്ത സാഹിത്യകാരന്‍ ഐ വി ദാസ് അനുസ്മരണദിനമായ ജൂലൈ 7 ന് സമാപിക്കുന്ന വായനാപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ, പി എന്‍ പണിക്കര്‍ ഫൗണ്ടേഷൻ, ജില്ലാ സാക്ഷരതാ മിഷൻ എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ചത്.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ പ്രമോദ് കുമാർ ,വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ്, ജില്ല ഇൻഫർമേഷൻ ഓഫീസർ വിനോദ് ജി എസ്, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ജെമിനി ജോസഫ്, ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ബെന്നി മാത്യു, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ആലീസ് ജോസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ബിജു ആർ, വാഴത്തോപ്പ് സ്കൂൾ പിടിഎ പ്രസിഡന്റ് ജസ്റ്റിൻ ജോർജ് പാലിയത്ത് തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories