രാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
രാജ്യതലസ്ഥാനത്ത് വീണ്ടും കൊടുംക്രൂരത. പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്വരൂപ് നഗറിലെ ഒഴിഞ്ഞസ്ഥലത്ത് തള്ളി. നായ്ക്കൾ കടിച്ചു മുറിച്ച നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ…

രാജ്യതലസ്ഥാനത്ത് വീണ്ടും കൊടുംക്രൂരത. പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്വരൂപ് നഗറിലെ ഒഴിഞ്ഞസ്ഥലത്ത് തള്ളി. നായ്ക്കൾ കടിച്ചു മുറിച്ച നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ കാണാനായി വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് ഇറങ്ങിയ പതിനാറുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.
പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്ത പതിനേഴുകാരൻ വിവരം പുറത്തുപറയുമെന്ന് ഭയന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവര്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വലതുകൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം.




