The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം

കോൺഗ്രസ് പതാകയില്ലാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ. ഇതാദ്യമായാകും ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ജാഥയിൽ, പ്രത്യേകിച്ച് ദേശീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ പാർട്ടി പതാക…

Kerala16 Apr 2024, 1:49 AM 48,532
പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം
കോൺഗ്രസ് പതാകയില്ലാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ. ഇതാദ്യമായാകും ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ജാഥയിൽ, പ്രത്യേകിച്ച് ദേശീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ പാർട്ടി പതാകയുടെ അസാന്നിധ്യമുണ്ടാകുന്നത്.

അഞ്ചിടങ്ങളിലായിരുന്നു റോഡ് ഷോ. വൻ ജനാരവങ്ങൾക്കിട ഓപ്പൺ റൂഫ് വാഹനത്തിൽ രാഹുൽ ഗാന്ധി ജനങ്ങളോട് കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചപ്പോൾ നിരത്തുകളിലോ, പ്രവർത്തകരുടെ കൈയിലോ വാഹനത്തിലോ, പേരിനൊരു കോൺഗ്രസ് കൊടി പോലും ഉണ്ടായിരുന്നില്ല. കൊടിക്ക് പകരം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലകാടുകളായിരുന്നു ജാഥയിൽ ഉടനീളം. കോൺഗ്രസ് കോടികൾ മാത്രമല്ല, ലീഗിന്റെ കൊടികളും റാലിയിൽ ഇല്ലായിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. അന്നത്തെ കാഴ്ചകളിൽ നിന്നും വിഭിന്നമായിരുന്നു ഇന്നത്തെ കാഴ്ച. 2019 ഏപ്രിൽ 3ന് അന്ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ കോൺഗ്രസ് പതാകകളേക്കാൾ ഒരുപടി മുന്നിൽ നിന്നത് ലീഗ് കൊടികളായിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസിനെതിരെ തന്നെ വ്യാജ തലക്കെട്ടോടെ ഉത്തരേന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നു. കോൺഗ്രസ് റാലിയിൽ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താൻ പതാകയാണെന്നായിരുന്നു അന്നത്തെ പ്രചാരണം. ഇതുകൊണ്ടാണ് കോൺഗ്രസിന് അമേഠിയിൽ തോൽവി നേരിട്ടതെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.

ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ കോൺഗ്രസിന്റേയോ ലീഗിന്റേയോ പതാക ഉപയോഗിക്കേണ്ടതില്ലെന്ന് കെപിസിസി ആക്ടിംഗ് ചീഫ് എം.എം ഹസൻ നേരത്തെ തന്നെ വ്യക്തമാക്കി. തീരുമാനത്തിന് പിന്നിലെ കാരണം ബോധിപ്പിക്കേണ്ടതില്ലെന്നായിരുന്നു പാർട്ടിയുടെ നിലപാട്.

Share this story

Share

Related Stories