The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പ്രായം തളർത്താത്ത ഊർജത്തിൽ സ്വന്തം സംരംഭവുമായി രാധ

വാർദ്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു ചങ്ങരോത്ത് സ്വദേശിനി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായ…

Kerala17 Feb 2024, 7:10 PM 21,874
പ്രായം തളർത്താത്ത ഊർജത്തിൽ സ്വന്തം സംരംഭവുമായി രാധ

വാർദ്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു ചങ്ങരോത്ത് സ്വദേശിനി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഒപ്പം ചേർന്നപ്പോൾ രാധയുടെ സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.


പച്ചതേങ്ങ ശേഖരിച്ച് ഉണക്കി കൊപ്രയാക്കി മാറ്റുന്ന പി പി കൊപ്ര ഡ്രയർ യൂണിറ്റാണ് രാധ ആരംഭിച്ചത്. എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതിയിലൂടെയാണ് പറക്കുമീത്തൽ രാധ സംരംഭകയായി മാറിയത്. ​രാധയുടെ വീട്ടിൽ സജ്ജീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. എ ആർ അശ്വിൻ അധ്യക്ഷത വഹിച്ചു.


സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്നതാണ് ‘എന്റെ ഗ്രാമം’ പ്രത്യേക തൊഴില്‍ദാന പദ്ധതി. ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം എന്ന ലക്ഷ്യമിട്ടാണ് ബോർഡ് സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 25,000 രൂപ മുതൽ 25,00,000 രൂപവരെ മുതൽമുടക്കിൽ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗീകരിച്ച വ്യവസായ സംരഭങ്ങൾക്ക് ആകെ പ്രോജക്ട് തുകയുടെ 95% വരെ ബാങ്ക് വായ്പയും 35% വരെ സബ്സിഡിയും ലഭ്യമാകും. എസ്.സി/എസ്.ടി വിഭാഗം സംരഭകർക്ക് 40% സബ്സിഡി ലഭ്യമാകും. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് 5 ലക്ഷം രൂപയാണ്.


Share this story

Share

Related Stories