The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പുതിയകാവ് സ്‌ഫോടനം; ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്

തൃപ്പൂണിത്തുറ പടക്കപ്പുരയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ കരാറുകാരൻ ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്. ആദർശിൻ്റെ അമ്മയ്ക്കാണ് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ അമ്മ ആനന്ദവല്ലി അടുത്തിടെ മരിച്ചു.…

Kerala13 Feb 2024, 3:15 AM 17,726
പുതിയകാവ് സ്‌ഫോടനം; ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്
തൃപ്പൂണിത്തുറ പടക്കപ്പുരയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ കരാറുകാരൻ ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്. ആദർശിൻ്റെ അമ്മയ്ക്കാണ് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ അമ്മ ആനന്ദവല്ലി അടുത്തിടെ മരിച്ചു. ലൈസൻസിനായാണ് ആദർശ് ഗോഡൗൺ വാടകയ്‌ക്ക് എടുത്തതെന്നാണ് വിവരം.

വെടിക്കെട്ട് നടത്താൻ തിരുവനന്തപുരം ശാസ്തവട്ടം സ്വദേശിയായ ആദർശാണ് കരാർ എടുത്തത്.ശാസ്തവട്ടം മടവൂർ പാറയിലുള്ള ഇയാളുടെ രണ്ട് ഗോഡൗണുകളിൽ പരിശോധന നടത്തി. ഇവിടെയുള്ള പടക്ക നിർമ്മാണശാല പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയായിരുന്നുവെന്നാണ് കണ്ടെത്തൽ. ആറുമാസങ്ങൾക്കു മുൻപ് അമ്മ മരിച്ചതോടെ ലൈസൻസ് റദ്ദായി. ഇത് മറച്ചുവെച്ചാണ് ആദർശും സഹോദരനും പടക്ക നിർമ്മാണം തുടർന്നത്. ലൈസൻസ് നേടാൻ വേണ്ടിയാണ് ഇവർ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തതെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവം നടന്നതിനു തൊട്ട് പിന്നാലെ ഇയാളുടെ സഹായികൾ വൻതോതിൽ വെടിമരുന്നു ശേഖരം ഗോഡൗണിൽ നിന്ന് മാറ്റിയതായും പൊലീസ് വ്യക്തമാക്കി. ഗോഡൗണിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് വലിയ ഗുണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഇവിടെ നിന്ന് കഞ്ചാവ് ശേഖരവും പോലീസ് പിടികൂടി.


തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 16 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Share this story

Share

Related Stories