The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19ന് തുടക്കം

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഈ നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയ ശുചീകരണം നടത്തും. പൊതുസ്ഥലങ്ങളുടെ ശുചീകരണം മൂന്നാം ശനിയാഴ്ചകളിലും സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്ന…

Kerala17 Jul 2025, 2:55 AM 20,406
നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19ന് തുടക്കം

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഈ നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയ ശുചീകരണം നടത്തും. പൊതുസ്ഥലങ്ങളുടെ ശുചീകരണം മൂന്നാം ശനിയാഴ്ചകളിലും സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ ശുചീകരണം മൂന്നാമത്തെ വെള്ളിയാഴ്ചകളിലും നടത്താൻ സർക്കാർ നിർദേശം നൽകി.


സംസ്ഥാന-ജില്ലാ-തദ്ദേശസ്ഥാപന തലങ്ങളിൽ ജൂലായ് 19 മുതൽ ഈ പ്രവർത്തനം ആരംഭിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടനകളുടെ യോഗം ചേർന്ന് ജനകീയ പ്രവർത്തനമായി ഇത് നടത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശിച്ചു.


പ്രാദേശിക ക്ലബ്ബുകൾ, വായനശാലകൾ, റെസിഡൻസ്-വെൽഫെയർ അസോസിയേഷനുകൾ, രാഷ്ട്രീയ സംഘടനകൾ, മത-സാമുദായിക സംഘടനകൾ, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങി എല്ലാ ബഹുജന സന്നദ്ധ സംഘടകളെയും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തണം.


ശുചീകരിക്കുന്ന സ്ഥലങ്ങൾ ഭരണസമിതി ഓരോ മാസവും ആദ്യയോഗത്തിൽ തെരഞ്ഞെടുക്കണം. ജനകീയശുചിത്വസമിതികളുടെ പ്രവർത്തനം വിപുലീകരിക്കണം. നവംബർ മാസംവരെ ഈ പ്രവർത്തനം തുടരണം. വൃത്തിയാക്കിയ പ്രദേശങ്ങളുടെ തുടർപരിപാലനം, സൗന്ദര്യവത്കരണം എന്നിവയും ജനകീയ സമിതികളെ ഏല്പിക്കണം.


സ്ഥാപനങ്ങളിലെ ക്ലീനിങ്ങിന് തദ്ദേശസ്ഥാപനങ്ങൾ ഉടമകളുടെ യോഗം ചേർന്ന് നിർദ്ദേശം നൽകണം. എല്ലാ സ്ഥാപനങ്ങളിലും ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ ഉണ്ടെന്നും ജൈവമാലിന്യത്തിനായി ഉറവിട സംസ്‌കരണ സംവിധാനം അംഗീകൃത ഏജൻസിക്ക് കൈമാറൽ, അജൈവമാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ എന്നിവയും ഉറപ്പുവരുത്തണം. കൊതുക് പ്രജനന കേന്ദ്രങ്ങളും വെള്ളംകെട്ടിക്കിടക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. പരിസരം ശുചിയാക്കി വലിച്ചെറിയൽ മുക്തമാക്കണം.


സംസ്ഥാന-ജില്ലാതലങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ വൃത്തിയായി പരിപാലിക്കുന്ന സംഘടനകൾക്ക് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകുമെന്ന് ഉത്തരവിൽ പറയുന്നു. തദ്ദേശസ്ഥാപനതലത്തിലും ഇത്തരം അവാർഡുകൾ നൽകും.


ജനകീയ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭയിൽ ജൂലായ് 19ന് രാവിലെ 9.30ന് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.


Share this story

Share

Related Stories