The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘പ്രൊജക്റ്റ് സൂപ്പര്‍ 100’ സമാപിച്ചു

സൂപ്പർ 100 പദ്ധതിയുടെ സമാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘടാനം ചെയ്തു.പാലക്കാട് ജില്ലാ ഭരണകൂടവും അസാപ് കേരളയും റബ്‍ഫില ഇന്റർനാഷണലിന്റെ സി.എസ്.ആർ ഫണ്ട…

Kerala11 Apr 2025, 5:10 PM 49,614
‘പ്രൊജക്റ്റ് സൂപ്പര്‍ 100’ സമാപിച്ചു

സൂപ്പർ 100 പദ്ധതിയുടെ സമാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘടാനം ചെയ്തു.പാലക്കാട് ജില്ലാ ഭരണകൂടവും അസാപ് കേരളയും റബ്‍ഫില ഇന്റർനാഷണലിന്റെ സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.


അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി പറഞ്ഞു.അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ  മറികടക്കാൻ, യുവാക്കൾക്കിടയിലെ സ്‌കിൽ ഗ്യാപ് പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നു.  അസാപ് കേരള പോലുള്ള സംവിധാനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ഉറപ്പാക്കും. പ്രയോഗത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കി അവരുടെ കാര്യപ്രാപ്തി വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നു, ആദിവാസി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള അവസരങ്ങളെ കുറിച്ചുള്ള അവബോധം നൽകാനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവോടെ മുന്നേറാനും ഉള്ള പിന്തുണ സർക്കാർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സർവ്വകലാശാലയ്ക്ക് കീഴിലുള്ള  ട്രൈബൽ സ്റ്റഡി സെന്ററിനെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.


അസാപ് കേരളയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതാണ് സൂപ്പർ 100 പ്രോജക്ട്. പട്ടികജാതി വിഭാഗത്തിൽ നിന്നുമുള്ള 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കുട്ടികൾക്ക് ശാസ്ത്രത്തോട്  അഭിമുഖ്യം തോന്നിപ്പിക്കുക നിലവിലുള്ള തൊഴിൽ അവസരങ്ങൾ എത്രത്തോളം ഉണ്ട് എന്നുള്ളത് മനസ്സിലാക്കി കൊടുക്കുക, ഉപരിപഠനം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക പുതിയ കാഴ്ചകളും അനുഭവങ്ങളും നൽകി അവരുടെ ചിന്തകളുടെ അതിർ വരമ്പുകൾ വലുതാക്കുക തുടങ്ങിയവ ആയിരുന്നു 2024 അഗസ്റ്റ് മാസം ആരംഭിച്ച പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.  വിവിധതരം നൈപുണ്യ പരിശീലന പരിപാടികൾ കഴിഞ്ഞ ഒരു വർഷത്തിൽ നടപ്പിലാക്കുകയുണ്ടായി. ആപ്റ്റിട്യൂട് ടെസ്‌റ്റ്, 100 മണിക്കൂറിന്റെ സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, 5 ഏകദിന പരിശീലന ക്യാമ്പുകൾ, 3 റെസിഡൻഷ്യൽ ക്യാമ്പുകൾ, 3 എക്‌സ്‌പോഷർ വിസിറ്റുകൾ, സൈക്കോ സോഷ്യൽ കൗൺസിലിംങ്, സിനിമ സ്‌ക്രീനിങ്ങുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നൽകിയതായി മന്ത്രി പറഞ്ഞു.


എ. പ്രഭാകരൻ എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, അസാപ് കേരള ഹെഡ് വിജിൽ കുമാർ വി വി, അഗളി ഹെഡ്മിസ്ട്രസ് ഷമിമോൾ ആർ, പഞ്ചായത്ത് അംഗം പദ്മിനി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories