The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് പ്രൊബേഷൻ സമ്പ്രദായം ഫലപ്രദം: മന്ത്രി ഡോ. ബിന്ദു

കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും ഊന്നൽ നൽകി സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനുള്ള മികച്ച മാർഗമാണ് പ്രൊബേഷൻ സംവിധാനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്…

Kerala18 Nov 2024, 10:15 PM 36,752
കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് പ്രൊബേഷൻ സമ്പ്രദായം ഫലപ്രദം: മന്ത്രി ഡോ. ബിന്ദു

കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും ഊന്നൽ നൽകി സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനുള്ള മികച്ച മാർഗമാണ് പ്രൊബേഷൻ സംവിധാനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു,


        സംസ്ഥാനതല പ്രൊബേഷൻദിന പരിപാടിയുടെ ഉദ്ഘാടനം കേരള ലോ അക്കാദമി ഹാളിൽ ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. കുറ്റകൃത്യങ്ങളുടെ ആവർത്തനം തടയുന്നതിനും ജയിലുകൾ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം സൃഷ്ടിക്കുന്നതിനും പ്രൊബേഷൻ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നത് വഴി സാധിക്കും. സാമൂഹ്യ പ്രതിരോധ മേഖലയിൽ മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ പ്രഥമ നിയമ മന്ത്രിയും പ്രഗൽഭനായ ന്യായാധിപനുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 പ്രൊബേഷൻ ദിനമായി സർക്കാർ ആചരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിച്ചത്.


        വി കെ പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, കേരള ലോ അക്കാദമി ഡയറക്ടർ പ്രൊഫ. കെ.അനിൽകുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി കെ., സാമൂഹ്യനീതി ഡയറക്ടർ പ്രിയങ്ക ജി, അഡീഷണൽ ഡയറക്ടർ ജലജ എസ് തുടങ്ങിയവർ പങ്കെടുത്തു.


        പ്രൊബേഷൻ ഓഫ് ഒഫന്റേഴ്സ് ആക്ട്, 1958 എന്ന വിഷയത്തിൽ കേരള നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ, പ്രൊബേഷൻ സംവിധാനത്തിന്റെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ ഗവ. ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫ. സഫി മോഹൻ, സാമൂഹ്യ പ്രതിരോധ മേഖലയിൽ നടപ്പിലാക്കുന്ന സർക്കാർ പദ്ധതികൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ അഷ്‌റഫ് കാവിൽ എന്നിവർ ക്ലാസെടുത്തു.


        പ്രൊബേഷൻ ഓഫ് ഒഫന്റേഴ്സ് ആക്ട്, 1958 പ്രകാരമുള്ള നല്ലനടപ്പ് സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ മാനസിക പരിവർത്തനവും സാമൂഹിക പുനരധിവാസവും സംബന്ധിച്ചും സാമൂഹ്യ പ്രതിരോധ മേഖലയിൽ നടപ്പിലാക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രൊബേഷൻ ദിനാചരണത്തിന്റെ ലക്ഷ്യം.


Share this story

Share

Related Stories