The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച്…

Kerala29 May 2026, 3:41 PM 5,849
‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി
‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ മാസം 30, 31 തീയതികളില്‍ ആണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. വനിത കായികതാരങ്ങളെ ഒഴിവാക്കുന്നതിനോ പാര്‍ശ്വവല്‍ക്കരിക്കുന്നതിനോ ഉള്ള കാരണമായി മാതൃത്വം മാറുന്നില്ലെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം നടത്തിയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയത്. സെലക്ഷന്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ട്രയല്‍സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ നയത്തെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക ഉത്തരവ് ഉണ്ടായത്.പാരീസ് ഒളിമ്പിക്‌സില്‍ അമിതഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ ദേശീയ നാണക്കേട് എന്ന റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പരാമര്‍ശത്തെയും ഡല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Share this story

Share

Related Stories