The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മികവോടെ തുറമുഖ വകുപ്പ്

സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വ…

Kerala04 Jun 2025, 6:40 AM 47,359
മികവോടെ തുറമുഖ വകുപ്പ്

സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്. സംസ്ഥാനത്തെ തുറമുഖങ്ങളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ആസ്തികളും കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി പി.പി.പി. (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ടൂറിസം പദ്ധതികൾക്ക് തുറമുഖ വകുപ്പ് തുടക്കം കുറിച്ചു. ഇത് തീരദേശ ടൂറിസത്തിന് പുതിയ ദിശാബോധം നൽകുകയും സാമ്പത്തിക ഉണർവ്വിന് കാരണമാകുകയും ചെയ്യും.





ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള യന്ത്രവൽകൃത യാനങ്ങളുടെ രജിസ്ട്രേഷൻ, സർവ്വേ നടപടികൾ എന്നിവ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമായി ഒരു ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു. ഇത് കാലതാമസം ഒഴിവാക്കി സേവനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.



ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് പ്രവാസികൾക്ക് പുതിയ യാത്രാമാർഗം ഒരുക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യും.


പ്രവർത്തനരഹിതമായിരുന്ന കൊടുങ്ങല്ലൂരിലെയും നീണ്ടകരയിലെയും മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇൻലാന്റ് വെസ്സൽ ആക്ട് പ്രകാരമുള്ള വിവിധ കോഴ്‌സുകൾ ആരംഭിച്ചു. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെ മാരിടൈം വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി വികസിപ്പിക്കുകയാണ്. കൂടാതെ, കേരള മാരിടൈം എഡ്യൂക്കേഷണൽ കോൺഫറൻസ് കൊച്ചിയിൽ വിജയകരമായി സംഘടിപ്പിച്ചു.




ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി ജലനേത്ര വെബ് പോർട്ടൽ തയ്യാറാക്കി. സർവേയർമാർക്ക് ഉപയോഗിക്കാവുന്ന തീരം മൊബൈൽ ആപ്ലിക്കേഷനും, ഹൈഡ്രോഗ്രാഫിക് അനുബന്ധ സേവനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ജലബിന്ദു പോർട്ടലും വികസിപ്പിച്ചു. വകുപ്പിനെ പൂർണ്ണമായും ഇ-ഗവേണൻസ് സംവിധാനത്തിലേക്ക് മാറ്റിയതിലൂടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ സാധിച്ചു. ഈ നേട്ടങ്ങൾ തുറമുഖ വകുപ്പിന്റെയും സർക്കാരിന്റെയും കാര്യക്ഷമതയും വികസന കാഴ്ചപ്പാടുകളും എടുത്തു കാണിക്കുന്നതാണ്.


കരുത്തോടെ കേരളം- 44


Share this story

Share

Related Stories