The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

പോളിടെക്‌നിക് റഗുലർ ഡിപ്ലോമ ജില്ലാതല കൗൺസിലിംഗ്

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ ഗവ.കോസ്റ്റ് ഷെയറിങ് (IHRD/ CAPE)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിങ്ങ് ജൂലൈ 15 മുതൽ 21 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് ക…

Kerala11 Jul 2025, 12:15 AM 11,724
പോളിടെക്‌നിക് റഗുലർ ഡിപ്ലോമ ജില്ലാതല കൗൺസിലിംഗ്

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ ഗവ.കോസ്റ്റ് ഷെയറിങ് (IHRD/ CAPE)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിങ്ങ് ജൂലൈ 15 മുതൽ 21 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. അപേക്ഷകർക്ക് 11 മുതൽ 14 വരെ തീയതികളിൽ അഡ്മിഷൻ വെബ്‌സൈറ്റിലെ “Counselling/Spot Admission Registration” ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും ജില്ലാതല കൗൺസലിംഗിൽ പങ്കെടുക്കാവുന്നതാണ്.


അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, ആയതിനാൽ അപേക്ഷകന് സൗകര്യപ്രദമായ ജില്ലകൾ നോക്കി തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല.


നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. നിലവിൽ പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും. സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷൻ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടേണ്ടതാണ്.


www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതാതു നോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. കൗൺസലിംഗ് സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.


Share this story

Share

Related Stories