The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പൈവളികെയില്‍ പി.എം ജന്‍മന്‍ ക്യാമ്പ് നടത്തി

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായമഹാ അഭിയാന്റെ ഭാഗമായി പ്രത്യേക ദുര്‍ബലരായ ആദിവാസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന രേഖയായ ആധാര്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി…

Kerala10 Feb 2024, 12:45 AM 34,759
പൈവളികെയില്‍ പി.എം ജന്‍മന്‍ ക്യാമ്പ് നടത്തി

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായമഹാ അഭിയാന്റെ ഭാഗമായി പ്രത്യേക ദുര്‍ബലരായ ആദിവാസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന രേഖയായ ആധാര്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ പൈവളികെ പഞ്ചായത്തിലെ ഓട്ടത്തില കോളനിയില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൈവളികെ പഞ്ചായത്ത് ഹാളില്‍ നടത്തിയ പി.എം.ജന്‍മന്‍ ക്യാമ്പ് 17-ാം വാര്‍ഡ് മെമ്പറായ കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.


മറ്റു രേഖകളൊന്നമുല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ വിഭാഗക്കാര്‍ക്ക് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാണ് ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തു ഹാളില്‍ ഒമ്പതു പേരുടേയും ഗുവൈദപ്പടുപ്പ് അക്ഷയ സെന്ററില്‍ ഒരാളുടെയും ഓട്ടത്തില കോളനിയില്‍ പോയി രണ്ടു പേരുടെയും ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കി.


പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ലഭ്യമാക്കിയ കണക്കുപ്രകാരം 55 പേര്‍ക്ക് ആധാര്‍കാര്‍ഡ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നതോടുകൂടി അടിസ്ഥാന രേഖയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദുര്‍ബല വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. കൊറഗ വിഭാഗക്കാര്‍ക്കായി നടത്തിയ ക്യാമ്പില്‍ കയ്യാര്‍ അക്ഷയകേന്ദ്രം സംരംഭകന്‍ വെങ്കപ്പപ്രഭു, ഗുവൈദപ്പടുപ്പ് അക്ഷയകേന്ദ്രം സംരംഭകന്‍ ബി.ഹംസ, അക്ഷയബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ.പുഷ്പലത, കെ.അശോക, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വീണ നാരായണന്‍, സി.എസ്.ഡബ്ല്യു സൗമ്യ, പ്രമോട്ടര്‍മാരായ ശീലാവതി, മധുശ്രീ, ദിവിന, ഭഗീരഥി എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories