The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

പി.ജി. നഴ്സിംഗ് പ്രവേശനം: സംവരണ ആനകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങണം

2025-26 വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പരീക്ഷാ/ പ്രവേശന നടപടികൾ ജൂലൈ മൂന്നാം വാരത്തിൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വി…

Kerala19 Jul 2025, 7:10 PM 31,370
പി.ജി. നഴ്സിംഗ് പ്രവേശനം: സംവരണ ആനകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങണം

2025-26 വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പരീക്ഷാ/ പ്രവേശന നടപടികൾ ജൂലൈ മൂന്നാം വാരത്തിൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/ സംവരണം/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളും നിശ്ചിത തീയതിക്കകം ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം.


ബന്ധപ്പെട്ട അധികാരികളിൽ നിന്ന് താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വെയ്‌ക്കണം:


i. വില്ലേജ് ഓഫീസറിൽ നിന്നുള്ള കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, മറ്റർഹ സമുദായത്തിൽപ്പെട്ട (OEC) വിദ്യാർഥികളും).


ii. തഹസിൽദാറിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗക്കാർക്ക്).


iii. വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് (നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC വിഭാഗക്കാർ).


iv. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (SC/ST/OEC വിഭാഗക്കാർ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/സ്‌കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി)


v. മറ്റർഹ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങേണ്ടതാണ്.


vi. മിശ്ര വിവാഹിതരുടെ മക്കൾക്ക് (SEBC/OEC) ഫീസാനുകൂല്യം ലഭിക്കുന്നതിന് അവർ വില്ലേജ് ഓഫീസിൽ നിന്നും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.


vii. വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്‌കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം).


viii. വില്ലേജ് ഓഫീസർ നൽകുന്ന EWS സർട്ടിഫിക്കറ്റ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർത്ഥികൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനായി 04.10.2022 ലെ G.O.(Ms) No.23/2022/P&ARD പ്രകാരമുള്ള നിശ്ചിത ഫോർമാറ്റിലുള്ളത്).


ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിയ്ക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ സംവരണാനുകൂല്യം പരിഗണിക്കുകയുള്ളൂ എന്നതിനാൽ ഓരോ കാറ്റഗറിയ്ക്കും ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്ക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യേണ്ടതുമാണ്. ഫോൺ: 0471- 2332120, 2338487.


Share this story

Share

Related Stories