The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പെരുമാട്ടി ഗവ ഐ.ടി.ഐ മികവിലേക്കുള്ള പാലം: മന്ത്രി വി. ശിവന്‍കുട്ടി

പെരുമാട്ടി ഗവ ഐ.ടി.ഐ അവസരങ്ങളിലേക്കുള്ള കവാടവും മികവിലേക്കുള്ള പാലവും സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്&…

Kerala02 Mar 2024, 6:55 PM 45,637
പെരുമാട്ടി ഗവ ഐ.ടി.ഐ മികവിലേക്കുള്ള പാലം: മന്ത്രി വി. ശിവന്‍കുട്ടി

പെരുമാട്ടി ഗവ ഐ.ടി.ഐ അവസരങ്ങളിലേക്കുള്ള കവാടവും മികവിലേക്കുള്ള പാലവും സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രം സ്ഥാപിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അശ്രാന്ത പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും സാക്ഷ്യമായ കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.


\"\"


പെരുമാട്ടി ഗവ ഐ.ടി.ഐയിൽ നിർമ്മിച്ച മെക്കാനിക്കൽ അഗ്രികൾച്ചറൽ മിഷനറി പ്രാക്ടിക്കൽ ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ട്രേഡുകളും ട്രെൻഡുകളും മനസ്സിലാക്കിക്കൊണ്ട് ഐ.ടി.ഐയുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേവലം ഒരു ട്രേഡ് പഠിപ്പിക്കുക എന്നതിലുപരി പുതിയ കാലഘട്ടത്തിനനുസരിച്ച് ആഡ് ഓൺ കോഴ്‌സുകൾ കൂടി ഐ.ടി.ഐകളിൽ പഠിപ്പിക്കണം. ഇതിലൂടെ ഐ.ടി.ഐകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


ചിറ്റൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ കോളനികളും സോളാർ പാനൽ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സോളാർ പാനൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ വൈദ്യുതി ബില്ലിന് പുറമേ മിച്ചം പണം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവരെ 2000 പട്ടികവർഗ വിഭാഗക്കാരുടെ വീടുകളിലാണ് പാനൽ സ്ഥാപിച്ചത്. ഈ വർഷം ഒരു ലക്ഷം വീടുകളിൽ ഹരിത വരുമാന വർദ്ധനവ് എന്ന പദ്ധതി വഴി പാനൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി. രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് രണ്ടു മന്ത്രിമാരെയും ഐ.ടി.ഐ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും പരിപാടിയിൽ ആദരിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, വ്യാവസായിക പരിശീലന വകുപ്പ് ബഹു.ഡയറക്ടർ ഡോ. വീണ എൻ മാധവൻ, പെരുമാട്ടി ഗവ ഐ.ടി.ഐ പ്രിൻസിപ്പാൾ ആർ. സുരേഷ് കുമാർ, പഞ്ചായത്ത് പ്രതിനിധികൾ, അംഗങ്ങൾ, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


 


Share this story

Share

Related Stories