The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പനംകുറ്റിച്ചിറ ഗവ. സ്‌കൂളിന് പുതിയ കെട്ടിടം

മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തുഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായി നാലു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പനംകുറ്…

Kerala19 Jan 2024, 10:35 PM 32,354
പനംകുറ്റിച്ചിറ ഗവ. സ്‌കൂളിന് പുതിയ കെട്ടിടം

മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു


ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായി നാലു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ ഒരു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കുട്ടികളുടെ എണ്ണത്തില്‍ ഇനിയും മുന്നേറ്റം സൃഷ്ടിക്കണം. കൂടുതല്‍ കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ പൊതുജന ഇടപെടല്‍ ആവശ്യമാണ്. നവകേരള സൃഷ്ടിയില്‍ സര്‍ക്കാര്‍ ഇറക്കുന്ന മൂലധന നിക്ഷേപമായാണ് ഓരോ വിദ്യാര്‍ഥിയുടെയും വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.


എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷവും കോര്‍പ്പറേഷന്‍ വികസന ഫണ്ടില്‍നിന്ന് 50 ലക്ഷവും ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മൂന്നു നിലകളിലായി ഒമ്പത് ക്ലാസ് മുറികളാണ് സജ്ജമാക്കിയത്. പനംകുറ്റിച്ചിറ സ്‌കൂളിന് വീണ്ടുമൊരു കെട്ടിടം കൂടി നിര്‍മിക്കാന്‍ ഒരു കോടി രൂപ കൂടി അനുവദിച്ച് ഉത്തരവിറങ്ങിയതായും മന്ത്രി കെ രാജന്‍ അറിയിച്ചു. അഞ്ച് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്യുന്നത്.


മെയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി വിശിഷ്ടാതിഥിയായി. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കരോളിന്‍ പെരിഞ്ചേരി, കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍, ഹെഡ്മിസ്ട്രസ് സുനിത എ വി, പിടിഎ പ്രസിഡന്റ് എന്‍ എസ് സുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories