The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പാകിസ്താനി നടന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല; പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രം

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ നടനായ ഫവാദ് ഖാന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല.  ഫവാദ് ഖാൻ നായകനായ ‘അബിർ ​ഗുലാൽ’ എന്ന ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച…

Kerala24 Apr 2025, 10:05 PM 34,948
പാകിസ്താനി നടന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല; പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രം
പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ നടനായ ഫവാദ് ഖാന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല.  ഫവാദ് ഖാൻ നായകനായ ‘അബിർ ​ഗുലാൽ’ എന്ന ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ഒമ്പതിനാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് വകുപ്പിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. വാണി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ആരതി എസ് ബാ​ഗ്ദി സംവിധാനം ചെയ്ത ചിത്രത്തിന്റെ കാസ്റ്റിം​ഗിനെ ചൊല്ലി നേരത്തെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾ കെട്ടണയും മുമ്പാണ് പഹൽ​ഗാമിൽ ഭീകരാക്രമണം ഉണ്ടായത്. ഇതോടെ ഫവാദിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നേരെ വലിയ തോതിൽ ജനരോക്ഷം ഉയർന്നു. പിന്നാലെ റിലീസ് തീയതി നീട്ടുന്നതിനെ കുറിച്ച് അണിയറപ്രവർത്തകർ ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് തന്നെ കടുത്ത തീരുമാനം വന്നത്.

2016-ൽ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫവാദ് ഖാൻ പ്രധാനവേഷത്തിലെത്തിയ ‘എയ് ദിൽ ​ഹെ മുഷ്കിൽ’ എന്ന ചിത്രവും റിലീസിന് അനുവദിച്ചിരുന്നില്ല. എന്നാൽ സംവിധായകന്റെ മാപ്പപേക്ഷ പരി​ഗണിച്ചാണ് അന്ന് റിലീസ് ചെയ്യാൻ അനുവദിച്ചത്. വീണ്ടും ഫവാദിന്റെ മറ്റൊരു സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പാക് ഭീകരരുടെ ആക്രമണമുണ്ടായത്. സിനിമയുടെ നിർമാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് ബിഎൻ തിവാരി പറഞ്ഞു. സിനിമയുടെ ഗാനങ്ങളോ മറ്റ് ദൃശ്യങ്ങളോ രാജ്യത്ത് എവിടെയും പ്രദർശിപ്പിക്കില്ല. പാകിസ്താൻ കലാകാരന്മാരുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story

Share

Related Stories