The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഓസ്കർ ചുരുക്കപ്പട്ടിക; മുന്നിൽ 'ഓപൺഹെയ്‌മർ': ഇന്ത്യൻ ചിത്രം 'ടു കിൽ എ ടൈഗറി'നും നോമിനേഷൻ

തൊണ്ണൂറ്റിയാറാം ഓസ്കർ അവാർഡിനുള്ള അന്തിമ നാമനിർദേശപ്പട്ടികയായി. 23 വിഭാഗങ്ങളിലേക്കുള്ള ചുരുക്കപ്പട്ടികയാണ്‌ ഹോളിവുഡ്‌ താരങ്ങൾ നാസി ബീറ്റ്‌സ്‌, ജാക്ക്‌ ക്വിഡ്‌ എന്നിവർ ചേർന്ന്‌ പ്രഖ്യാപിച്ചത്‌. 13 നാമന…

Kerala24 Jan 2024, 4:47 AM 39,647
ഓസ്കർ ചുരുക്കപ്പട്ടിക; മുന്നിൽ 'ഓപൺഹെയ്‌മർ': ഇന്ത്യൻ ചിത്രം 'ടു കിൽ എ ടൈഗറി'നും നോമിനേഷൻ
തൊണ്ണൂറ്റിയാറാം ഓസ്കർ അവാർഡിനുള്ള അന്തിമ നാമനിർദേശപ്പട്ടികയായി. 23 വിഭാഗങ്ങളിലേക്കുള്ള ചുരുക്കപ്പട്ടികയാണ്‌ ഹോളിവുഡ്‌ താരങ്ങൾ നാസി ബീറ്റ്‌സ്‌, ജാക്ക്‌ ക്വിഡ്‌ എന്നിവർ ചേർന്ന്‌ പ്രഖ്യാപിച്ചത്‌. 13 നാമനിർദേശങ്ങളുമായി ക്രിസ്റ്റഫർ നോളന്റെ ഓപൺഹെയ്‌മറാണ്‌ മത്സരത്തിൽ മുന്നിൽ. മികച്ച ചിത്രം, നടൻ, സംവിധായകൻ, സഹനടൻ ഉൾപ്പെടെയുള്ള അവാർഡുകൾക്കുള്ള നാമനിർദേശങ്ങളാണ്‌ ചിത്രത്തിന്‌ ലഭിച്ചത്‌. ജെയിംസ്‌ കാമറൂണിന്റെ ടൈറ്റാനിക്‌ മാത്രമാണ്‌ നാമനിർദേശങ്ങളിൽ ഓപൺഹെയ്‌മറിന്‌ മുന്നിലുള്ളത്‌ (14).

യോർഗോസ്‌ ലന്തിമോസിന്റെ പുവർ തിങ്‌സിന്‌ പതിനൊന്നും മാർട്ടിൻ സ്കോർസേസിന്റെ കില്ലേഴ്‌സ്‌ ഓഫ്‌ ദി ഫ്ലവർ മൂണിന്‌ പത്തും നോമിനേഷനുണ്ട്‌. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ്‌ ഹിറ്റായ ബാർബിക്ക്‌ എട്ട്‌ നോമിനേഷൻ ലഭിച്ചു. എന്നാൽ, ചിത്രത്തിന്റെ സംവിധായിക ഗ്രെറ്റ ഗെർവിഗ്‌, നായിക മാർഗോട്ട്‌ റോബി എന്നിവർ ചുരുക്കപ്പട്ടികയിൽ ഇല്ല.

പ്രധാന നാമനിർദേശങ്ങൾ

മികച്ച ചിത്രം: ഓപൺഹെയ്‌മർ, ബാർബി, കില്ലേഴ്‌സ്‌ ഓഫ്‌ ദി ഫ്ലവർ മൂൺ, പുവർ തിങ്‌സ്‌, പാസ്റ്റ്‌ ലൈവ്‌സ്‌, അനാട്ടമി ഓഫ്‌ എ ഫാൾ, അമേരിക്കൻ ഫിക്‌ഷൻ, ദി ഹോൾഡോവേഴ്‌സ്‌, മാസ്‌ട്രോ, ദി സോൺ ഓഫ്‌ ഇന്ററസ്റ്റ്‌. ഇതിൽ ബാർബി, അനാട്ടമി ഓഫ്‌ എ ഫാൾ, പാസ്റ്റ്‌ ലൈവ്‌സ്‌ എന്നിവ വനിതാ സംവിധായകർ ഒരുക്കിയ ചിത്രങ്ങളാണ്‌.

സംവിധായകൻ: ജസ്റ്റിനെ ട്രീറ്റ്‌, മാർട്ടിൻ സ്കോർസെസെ, ക്രിസ്റ്റഫർ നോളൻ, യോർഗോസ്‌ ലന്തിമോസ്‌, ജൊനാഥൻ ഗ്ലെസർ.

നടൻ: ബ്രാഡ്‌ ലി, കോൾമൻ ഡോമിങ്ങോ, പോൾ ഗിയമറ്റി, കിലിയൻ മർഫി, ജെഫ്രി വറൈറ്റ്‌

നടി: അനേറ്റ ബെനിങ്‌, ലില്ലി ഗ്ലാഡ്‌സ്റ്റൺ, സാന്ദ്ര ഹ്യുള്ളർ, കാരെ മുള്ളിഗൻ, എമ്മ സ്‌റ്റോൺ

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ചിത്രം ‘ടു കിൽ എ ടൈഗർ’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. രാജ്യാന്തര സിനിമാ വിഭാഗത്തിൽ നാമനിർദേശത്തിനായി മത്സരിച്ച മലയാളചിത്രം 2018 ആദ്യഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു. 93 രാജ്യങ്ങളിൽനിന്നുള്ള അക്കാദമി അംഗങ്ങളാണ്‌ ചുരുക്കപ്പട്ടികയിലേക്കുള്ള മത്സരത്തിൽ വോട്ട്‌ ചെയ്തത്‌. ഫെബ്രുവരി 22 മുതൽ 27 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെ അന്തിമവിജയികളെ നിശ്ചയിക്കും. മാർച്ച്‌ 11 പുലർച്ചെയാണ്‌ പ്രഖ്യാപനം.

Share this story

Share

Related Stories