The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജല ദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു

ലോക ജലദിനത്തിന്റെ ഭാഗമായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു.  കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. &#…

Kerala22 Mar 2024, 10:05 PM 36,643
ജല ദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു

ലോക ജലദിനത്തിന്റെ ഭാഗമായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു.  കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ‘ജലം സമാധാനത്തിന്’ എന്നതാണ് ഈ വർഷത്തെ ലോക ജല ദിന സന്ദേശം.


\"\"


ജല വിനിയോഗം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടി പ്രാദേശികമായി നിലനിൽക്കുന്ന തർക്കങ്ങൾ ഒഴിവാക്കി സംസ്ഥാനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഭണ്ടാരി സ്വാഗത് രൺവീർചന്ദ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.


ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനപങ്കാളിത്ത പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു. മനുഷ്യരുടെ സമീപനത്തിൽ വളരെ വലിയ മാറ്റം കൊണ്ടു വരേണ്ടതുണ്ട്. ജലസംരക്ഷണത്തിലേക്ക് കടക്കാനുള്ള മനസ് എല്ലാവവർക്കും ഉണ്ടെങ്കിൽ മാത്രമേ ഈ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരുവനന്തപുരം, വെള്ളയമ്പലം ജലഭവൻ ക്യാമ്പസിൽ നടന്ന പരിപാടിയിൽ ഭൂജലവകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, ഐ ആൻഡ് എ ചീഫ് എൻജിനിയർ എം ശിവദാസൻ തുടങ്ങിയർ സംസാരിച്ചു. തുടർന്ന് നടന്ന  ശില്പശാലയിൽ ജലം സമാധാനത്തിന് എന്ന വിഷയത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.


Share this story

Share

Related Stories