The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പ…

Kerala20 Nov 2024, 4:40 PM 36,423
ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാര്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍  കെ വി സുജാത നിര്‍വഹിച്ചു.  ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി സരസ്വതി , ദേശീയാരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ സച്ചിന്‍ സെല്‍വ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ ഡോ.ബിപിന്‍ കെ.നായര്‍, പ്രൈവറ്റ് ഫാര്‍മസി അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണ വര്‍മ്മ രാജ, സീമറ്റ് കോളേജ് ഓഫ് നേഴ്‌സിംഗ് ഉദുമ സീനിയര്‍ ലക്ച്ചറര്‍ എ.ആര്‍ രമ്യ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ എന്‍ പി പ്രശാന്ത്, എസ്.സയന, ജില്ലാ എ.എം.ആര്‍ കമ്മിറ്റി അംഗം വിനോദ് കുമാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ രമേശന്‍  എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുമാര്‍, ജില്ലാ എ.എം ആര്‍ കമ്മിറ്റി അംഗങ്ങള്‍, കേരള പ്രൈവറ്റ് ഫാര്‍മസി അസോസിയേഷന്‍ പ്രതിനിധികള്‍, സിമെറ്റ് കോളേജ് ഓഫ് നേഴ്‌സിംഗ് ഉദുമ യിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.


ആന്റി മൈക്രാബിയല്‍ റസിസ്റ്റന്‍സ് ഗൗരവകരമായ ഒരു പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരിലും മൃഗങ്ങളിലും സസ്യവൃക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകള്‍, ആന്റി വൈറലുകള്‍, ആന്റി ഫംഗലുകള്‍ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും, അശാസ്ത്രീയമായ ഉപയോഗവും  മരുന്നുകളോട് രോഗാണുക്കള്‍ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനും , ചികിത്സ സങ്കീര്‍ണ്ണമാക്കുന്നതിനും,, ചികിത്സാ ചെലവേറുന്നതിനും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയില്‍ മരണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനും  ഇടയാക്കും.


ഏകാരോഗ്യം എന്ന ആശയത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യ ശുചിത്വ ശീലങ്ങള്‍ പാലിച്ചുകൊണ്ടും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു കൊണ്ടും ആന്റി മൈക്രാബിയല്‍ റസിസ്റ്റന്‍സ് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികള്‍ ആകണമെന്നും പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ വഴി വിവിധ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എ.വി രാംദാസ് അറിയിച്ചു.


Share this story

Share

Related Stories