The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

മാനുഷികവും സാമൂഹികവുമായ ഉള്ളടക്കം വിദ്യാഭ്യാസത്തില്‍ ഉണ്ടാകണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്&#x…

Kerala17 Jan 2024, 10:35 PM 45,222
‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

മാനുഷികവും സാമൂഹികവുമായ ഉള്ളടക്കം വിദ്യാഭ്യാസത്തില്‍ ഉണ്ടാകണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റ് തൃത്താലയുടെ ഭാഗമായി പടിഞ്ഞാറങ്ങാടി മാക്‌സ് പ്ലസ് റീജന്‍സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റില്‍ മീറ്റ് ദി മിനിസ്റ്റര്‍ സംവാദ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


\"\"


മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. നാഷണല്‍ സ്‌കൂള്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം കേരളം ഒന്നാമതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, കരിക്കുലം പരിഷ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയതലത്തില്‍ ഏറ്റവും മികവുറ്റ സ്‌കൂള്‍ വിദ്യാഭ്യാസം സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.


സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ലഭ്യതയും ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസുകളും ഉള്ളത് കേരളത്തിലാണ്. വിദ്യാഭ്യാസത്തെ നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ അറിവുകളും പുതിയ ആശയങ്ങളും ഉണ്ടാവുന്നത് പുതിയ ചോദ്യങ്ങളില്‍ നിന്നാണ്. ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും അത് സന്തോഷം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് സെല്ലിന്റെ സഹകരണത്തോടെയാണ് ദിശ ഹയര്‍ സ്റ്റഡിസ് എക്സ്പോ സംഘടിപ്പിച്ചത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില), കുടുംബശ്രീ മിഷന്‍ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്.


ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജിഗോപിനാഥ് വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ വര്‍ത്തമാനം, ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ സെമിനാറും നടന്നു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.


പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധിക്ഷയായി. കില അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അമൃത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ടി.കെ നാരായണദാസ്, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories