The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചുഒറ്റ ചാർജിൽ 1000+ കിലോമീറ്റർ; BYD-യുടെ ആദ്യ ഹൈബ്രിഡ് കാർന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ.ഡി കേസ് കോടതി റദ്ദാക്കികോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽവയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണം; പരിക്കേറ്റ തൊഴിലാളി മരിച്ചുവയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചുകോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രിമമതയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; അഭിഷേക് ബാനര്‍ജിക്ക് ജനറല്‍ സെക്രട്ടറി വാഗ്ദാനവുംപ്രിയദർശിനി പദ്ധതി; ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര ; മുഖ്യമന്ത്രിവധശ്രമക്കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ; വെടിയുതിർത്ത് എസ്എച്ച്ഒസംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചുരാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിപാക് അധിനിവേശ കശ്മീരില്‍ വന്‍ സംഘര്‍ഷം; മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടുആലപ്പുഴയിലെ മർദ്ദനം; SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചുഒറ്റ ചാർജിൽ 1000+ കിലോമീറ്റർ; BYD-യുടെ ആദ്യ ഹൈബ്രിഡ് കാർന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ.ഡി കേസ് കോടതി റദ്ദാക്കികോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽവയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണം; പരിക്കേറ്റ തൊഴിലാളി മരിച്ചുവയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചുകോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രിമമതയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; അഭിഷേക് ബാനര്‍ജിക്ക് ജനറല്‍ സെക്രട്ടറി വാഗ്ദാനവുംപ്രിയദർശിനി പദ്ധതി; ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര ; മുഖ്യമന്ത്രിവധശ്രമക്കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ; വെടിയുതിർത്ത് എസ്എച്ച്ഒസംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചുരാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിപാക് അധിനിവേശ കശ്മീരില്‍ വന്‍ സംഘര്‍ഷം; മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടുആലപ്പുഴയിലെ മർദ്ദനം; SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

രണ്ടര വർഷത്തിനിടെ നൽകിയത് ഒന്നര ലക്ഷം പട്ടയങ്ങൾ: മന്ത്രി കെ. രാജൻ

കോട്ടുവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തുരണ്ടര വർഷത്തിനിടെ സംസ്ഥാന സർക്കാർ ഒന്നരലക്ഷം പട്ടയങ്ങൾ നൽകിയെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇത് വളരെ അഭിമാനകരമായ നേട്ടമാണ്…

Kerala08 Mar 2024, 7:20 PM 10,092
രണ്ടര വർഷത്തിനിടെ നൽകിയത് ഒന്നര ലക്ഷം പട്ടയങ്ങൾ:  മന്ത്രി കെ. രാജൻ

കോട്ടുവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു


രണ്ടര വർഷത്തിനിടെ സംസ്ഥാന സർക്കാർ ഒന്നരലക്ഷം പട്ടയങ്ങൾ നൽകിയെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇത് വളരെ അഭിമാനകരമായ നേട്ടമാണ്. കൈവശക്കാർക്ക് ഭൂമി നൽകാൻ വലിയ തോതിൽ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടുവള്ളി സ്മാർട്ട് വില്ലേജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


തണ്ടപ്പേര് പോലും അവകാശപ്പെടാൻ ഇല്ലാത്ത കേരളത്തിലെ സാധാരണക്കാർക്ക് ഭൂമി നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. എല്ലാ ഭൂമിക്കും രേഖയുണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. എങ്കിലും നാലുവർഷത്തിനകം എല്ലാവർക്കും രേഖയുണ്ടാക്കാനായി റീബിൽഡ് കേരള ഇനീഷ്യയേറ്റീവിൽ ഉൾപ്പെടുത്തി ഡിജിറ്റൽ റീസർവ്വെ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതെന്നും മന്ത്രി പറഞ്ഞു.


“എല്ലാവർക്കും ഭൂമി,എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന സർക്കാരിന്റെ പ്രതിജ്ഞാ വാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയിലാണ് കോട്ടുവള്ളി സ്മാർട്ട് വില്ലേജ് നിർമ്മിച്ചത്. ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനായി ഇവിടെ റാംപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മുറി, ഫയൽ റൂം, ജീവനക്കാരുടെ മുറി, ശുചിമുറി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.


പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അനീജ വിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബാലൻ, വാർഡ് മെമ്പർമാരായ സിന്ധു നാരായണൻകുട്ടി, വി.എച്ച് ജമാൽ, വില്ലേജ് ഓഫീസർ ജി. മഹേഷ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories