The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കര്‍ഷകദിനാചരണം ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി  വീണാ ജോര്‍ജ്    

ആരോഗ്യസമ്പന്നമായ തലമുറകള്‍ക്കായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഷികവികസന-കര…

Kerala17 Aug 2024, 11:40 PM 20,165
കര്‍ഷകദിനാചരണം ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി  വീണാ ജോര്‍ജ്    

ആരോഗ്യസമ്പന്നമായ തലമുറകള്‍ക്കായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയതലമുറ കാര്‍ഷികമേഖലയിലേക്ക് കൂടുതലായി കടന്ന്‌വരണം. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്്പന്നസംരംഭങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.


ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗങ്ങള്‍ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.  വിഷരഹിതമായിട്ടുള്ള ആഹാരം ജൈവകൃഷിയിലൂടെ ഉറപ്പാക്കുന്നു.  വിവിധ പദ്ധതികള്‍ ഈ ലക്ഷ്യത്തോടയാണ് വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകദിനത്തോട് അനുബന്ധിച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഘോഷയാത്രകള്‍ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയ മന്ത്രി കാര്‍ഷികമേഖലയില്‍ നഗരസഭ  അഭിനന്ദനാര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത് എന്നും വിലയിരുത്തി.


വനിതാകര്‍ഷക അംബിക നായര്‍, യുവകര്‍ഷക ആര്‍. നിഷ, സമ്മിശ്ര കര്‍ഷകന്‍ വിനോദ് കുമാര്‍, ജൈവകര്‍ഷകന്‍ എം. എം. ബേബി, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കര്‍ഷക തങ്കമണി, മുതിര്‍ന്ന കര്‍ഷകരായ മുസ്തഫ, ഹസ്സന്‍, വിദ്യാര്‍ത്ഥി കര്‍ഷകരായ നിര്‍മ്മല്‍ ശിവകൃഷ്ണ, ജോണി മാത്യു ജേക്കബ് എന്നിവരെ ആദരിച്ചു.

നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ അജിത് കുമാര്‍, കൗണ്‍സിലര്‍മാര്‍, കാര്‍ഷികവികസനസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐവിന്‍ കോശി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories