The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലഹരിക്കെതിരെ പോരാടാൻ എൻ.എസ്.എസ്സും; ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിന് തുടക്കം

ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണം: മന്ത്രി ഡോ. ആർ. ബിന്ദുഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനിന്റെ സംസ്ഥാനതല…

Kerala18 Mar 2025, 6:30 AM 49,822
ലഹരിക്കെതിരെ പോരാടാൻ എൻ.എസ്.എസ്സും; ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിന് തുടക്കം

ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണം: മന്ത്രി ഡോ. ആർ. ബിന്ദു


ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കൗമാരക്കാരിലും യുവജനങ്ങളിലുമുൾപ്പെടെയുള്ള സർഗാത്മക, കർമ ശേഷികളെ നശിപ്പിച്ച് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണമെന്ന് മന്ത്രി പറഞ്ഞു.


മാരക വിപത്തിനെതിരെ പൊതുസമൂഹത്തിലും ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും നിരന്തര ഇടപെടലുകൾ നടത്തുമെന്നും സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുക നമ്മുടെ ഉത്തരവാദിത്തമാണ്. ലഹരിക്കെതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. എന്നാൽ ആഗോളതലത്തിൽ ലഹരിവല പിടിമുറുക്കിയതിനാലാണ് അതിന്റെ അനുരണനങ്ങൾ ഇവിടെയുമുണ്ടാകുന്നത്. ഈ വിപത്ത് മുന്നിൽക്കണ്ട് കഴിഞ്ഞവർഷം നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ആരംഭിച്ച ആസാദ് സേനയ്ക്ക് മികച്ച പരിശീലന പദ്ധതി തയ്യാറാക്കി വോളന്റിയേഴ്സിന് പരിശീലനം നൽകാനായി. ഈ വർഷം സാമൂഹിക നീതി വകുപ്പിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കി സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. സഹപാഠികളിലൂടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലഹരി വിപത്തുകൾക്ക് തടയിടും. ലഹരിയുടെ ഉറവിടങ്ങൾ മനസ്സിലാക്കി എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാൻ സേനയെ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.


ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനിന്റെ ഭാഗമായി 1000 കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ ഘട്ടമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സംവാദ സദസ്സുകൾ നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും മനുഷ്യച്ചങ്ങല ഒരുക്കും. ചിത്രം വരയ്ക്കുന്ന പ്രാദേശിക കലാകാരൻമാരേയും വിദ്യാർത്ഥികളേയും കോർത്തിണക്കി വാക്കും വരയും എന്ന ചിത്ര രചനാ സെഷനുകൾ സംഘടിപ്പിക്കും. ലഹരിയാകുന്ന ഇരുട്ടിൽ നിന്നും സാമൂഹിക നന്മയിലേക്കുള്ള തിരിവെട്ടം പകരാനുള്ള ദൗത്യങ്ങളുടെ പ്രതീകാത്മകമായി മൺചെരാതുകൾ തെളിക്കും. ക്യാമ്പസുകളിൽ ലഹരി വരുദ്ധ റാലികളും മാരത്തോണുകളും നടത്തുന്നതിനു പുറമേ ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കും. ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ, റീൽസ് മത്സരങ്ങൾ നടത്തും. ലഹരി വിരുദ്ധ സന്ദേശം പകരുന്നതിൽ മാതൃകാ പ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കും. ലഹരി മുക്തി നേടിയവരുടെ സ്നേഹക്കൂട്ടായ്മകളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


\"\"


ആസാദ് സേനക്കായി ഒരുക്കിയ ലഹരി വിമുക്ത ഗാനം മന്ത്രി പ്രകാശനം ചെയ്തു. ഹാപ്പിനെസ് അംബാസഡർ, ലഹരി വിമുക്ത കേരളം സെൽഫി ക്യാംപയിനുകൾക്കും മന്ത്രി തുടക്കമിട്ടു. സംസ്ഥാനത്തെ എൻ.എസ്.എസ് വോളന്റിയർമാർക്ക് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 14 ജില്ലകളേയും കോർത്തിണക്കിയ ലഹരി വിരുദ്ധ ദീപശിഖാ പ്രയാണത്തിനും മനുഷ്യച്ചങ്ങലക്കും മന്ത്രി തുടക്കമിട്ടു.


സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ സർവീസ് സ്‌കീം കേരള റീജിയണൽ ഡയറക്ടർ എം യുപ്പിൻ, സംസ്ഥാന ഓഫീസർ ഡോ. അൻസൻ ആർ.എൻ., എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിപ്പിച്ചു. സംസ്ഥാനത്തെ ക്യാമ്പസുകളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.


Share this story

Share

Related Stories