The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി‘ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി വേണം’; പി രാജീവ്മുഖ്യമന്ത്രിയുടെ U Turn; ‘10,000 കോടിയുടെ പദ്ധതി ടാറ്റയുടേതല്ല, കപ്പൽ നിർമ്മാണ യൂണിറ്റ് സംയുക്ത സംരംഭം’രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തുഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർഅടൂരിലെ ഷെഹ്‌നയുടെ മരണം: ആൺസുഹൃത്ത് അരുൺ അറസ്റ്റിൽസോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ്ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യംബഹിരാകാശത്തേയ്ക്ക് ആദ്യ മലയാളി; അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് എം എസ് 29 പേടകം യാത്ര തിരിച്ചുനടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് തിരിച്ചടികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി‘ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി വേണം’; പി രാജീവ്മുഖ്യമന്ത്രിയുടെ U Turn; ‘10,000 കോടിയുടെ പദ്ധതി ടാറ്റയുടേതല്ല, കപ്പൽ നിർമ്മാണ യൂണിറ്റ് സംയുക്ത സംരംഭം’രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തുഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർഅടൂരിലെ ഷെഹ്‌നയുടെ മരണം: ആൺസുഹൃത്ത് അരുൺ അറസ്റ്റിൽസോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ്ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യംബഹിരാകാശത്തേയ്ക്ക് ആദ്യ മലയാളി; അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് എം എസ് 29 പേടകം യാത്ര തിരിച്ചുനടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് തിരിച്ചടികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജൂലൈ 26 ന്  എറണാകുളത്ത്

നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജൂലൈ 26 ന് എറണാകുളത്ത്. എം.ജി.റ…

Kerala17 Jul 2025, 12:30 AM 51,847
പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജൂലൈ 26 ന്  എറണാകുളത്ത്

നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജൂലൈ 26 ന് എറണാകുളത്ത്. എം.ജി.റോഡ്, മെട്രോസ്റ്റേഷൻ കൊമേഴ്ഷ്യൽ ബിൽഡിംഗിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന  നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.org  വെബ്സൈറ്റ് സന്ദർശിച്ച് ജൂലൈ 24 ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91-9188268904, 0484-2371810 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്)  ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.


അപേക്ഷ നൽകുന്നതിന് എല്ലാ പാസ്‌പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്‌സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുറേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്. ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹ ധനസഹായത്തിന് പൊതു രേഖകൾക്കൊപ്പം  വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുൻപ് അപേക്ഷ നൽകിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും  അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല.  കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.


Share this story

Share

Related Stories