The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

‘കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ’: രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി ‘കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ- പ്രതിരോധം നിയന്ത്രണം’ എന്ന വിഷയത്തിൽ  രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു…

Kerala30 Apr 2025, 11:05 PM 13,151
‘കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ’: രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി ‘കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ- പ്രതിരോധം നിയന്ത്രണം’ എന്ന വിഷയത്തിൽ  രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.


സാംക്രമികേതര രോഗങ്ങളിൽ കുട്ടികളിൽ കൂടുതലുണ്ടാകുന്ന പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജനിതക കാരണങ്ങളാൽ ഉണ്ടാകാത്ത രോഗങ്ങളെ തടയാൻ നല്ല ഭക്ഷണ ശീലത്തിലൂടെ കഴിയുമെന്ന് അവർ പറഞ്ഞു. കാർബണേറ്റഡ് ജ്യൂസും ജങ്ക് ഫുഡ്ഡും കൊടുക്കുന്നത് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് മാതാപിതാക്കൾ കുട്ടികളെ നയിക്കേണ്ടതുണ്ട്. ആരോഗ്യം കുട്ടികളുടെ കൂടി  ഉത്തരവാദിത്വമായിരിക്കണം.


കുട്ടികളുടെ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾക്കൊപ്പം ഉത്തരവാദിത്വങ്ങളെ അടിസ്ഥാനമാക്കിയും പ്രവർത്തിക്കേണ്ടതുണ്ട്. കുട്ടികളെ തങ്ങളുടെ അവകാശങ്ങൾ മാത്രം പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരായാണോ സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളായാണോ വളർത്തേണ്ടതെന്നും ചർച്ച ചെയ്യേണ്ടതുണ്ട്. മൗലികാവകാശങ്ങളുടെ കാര്യത്തിലും ഉത്തരവാദിത്വ ബോധമുള്ളവരായി കുട്ടികളെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.


സാംക്രമികേതര രോഗങ്ങൾ കുട്ടികളിൽ കൂടി വരുന്നതായി കാണുന്നുണ്ടെന്നും ഈ കുട്ടികളുടെ പ്രത്യേക പരിചരണത്തിന് അധ്യാപകർക്ക് പരിശീലനം നൽകണമെന്നും അധ്യക്ഷത വഹിച്ച ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ പറഞ്ഞു. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാകേണ്ടതുണ്ട്. സാംക്രമികേതര രോഗമുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ നേതാക്കൾ ചർച്ച ചെയ്ത്, പഞ്ചായത്ത് തലം മുതല്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ സ്വാഗത പ്രസംഗം നടത്തി. യുണിസെഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി വിഷയാവതരണം നടത്തി. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും എൻ.സി.ഡി സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ. ബിപിൻ. കെ.ഗോപാൽ തുടർ ചർച്ചയിൽ പങ്കെടുത്തു. കമ്മിഷൻ അംഗം കെ.കെ. ഷാജു ചൈൽഡ് ഹെൽത്ത് റെയർ ഡിസീസെസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. രാഹുൽ യു.ആർ  എന്നിവർ യോഗത്തിൽ മോഡറേറ്റർമാരായിരുന്നു. രാഷ്ട്രീയ നേതാക്കൾ, യുവജന സംഘടനാ പ്രവർത്തകർ, അധ്യാപക സംഘടനാ നേതാക്കൾ, സർക്കാർ മേഖലയിലെ എൻ.സി.ഡി ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. കമ്മിഷൻ അംഗം എൻ സുനന്ദ കൃതജ്ഞത പറഞ്ഞു.


Share this story

Share

Related Stories