The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഓസ്കറില്‍ നോളന്‍ മാജിക്: കിലിയന്‍ മെര്‍ഫി മികച്ച നടന്‍, നടി എമ്മ സ്റ്റോണ്‍, മികച്ച ചിത്രം ഓപ്പണ്‍ഹെയ്മര്‍

96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തില്‍ നോളന്‍ മാജിക്. മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മർ നേടിയത്.ഓപ്പണ്‍ഹെയ്മ…

Kerala11 Mar 2024, 5:52 PM 11,315
ഓസ്കറില്‍ നോളന്‍ മാജിക്: കിലിയന്‍ മെര്‍ഫി മികച്ച നടന്‍, നടി എമ്മ സ്റ്റോണ്‍, മികച്ച ചിത്രം ഓപ്പണ്‍ഹെയ്മര്‍
96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തില്‍ നോളന്‍ മാജിക്. മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മർ നേടിയത്.

ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിന് കിലിയന്‍ മെർഫി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം റോബർട്ട് ഡൌണിയും സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, ചിത്രസംയോജന പുരസ്കാരങ്ങളും നോളന്‍ ചിത്രത്തിനാണ്.

ഓപ്പണ്‍ഹെയ്മറിന്റെ സംവിധായകന്‍ ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകന്‍. ഇത് ആദ്യമായാണ് നോളന് ഓസ്കർ പുരസ്കാരം ലഭിക്കുന്നത്. മികച്ച നടി ഉള്‍പ്പെടേയുള്ള 4 പുരസ്കാരങ്ങള്‍ നേടി പുവർ തിങ്സും മികച്ച പ്രകടനം കാഴ്ചവെച്ചു. പുവർ തിങ്സിലെ അഭിനയത്തിലൂടെയാണ് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത്.

ദ ഹോള്‍ഡോവേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈൻ ജോയ് റാൻഡോള്‍ഫ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ ഒറിജിനല്‍ വിഭാഗത്തില്‍ അനാട്ടമി ഓഫ് എ ഫോളിനും അവലംബിത തിരക്കഥാ വിഭാഗത്തില്‍ അമേരിക്കൻ ഫിക്ഷനും ആണ് പുരസ്കാരം നേടിയത്. വാര്‍ ഈസ് ഓവര്‍, ഇന്‍സ്പയേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോക്കോ എന്നീ ചിത്രങ്ങള്‍ മികച്ച അനിമേഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പുരസ്കാരം കരസ്ഥാമാക്കിയപ്പോള്‍ പുവർ തിങ്സ് മികച്ച വസത്രാലങ്കാരം,മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ് എന്നീ മൂന്ന് അവാര്‍ഡുകളും നേടി. പുവർ തിങ്സിന്റെ മൂന്ന് അവാർഡ് നേട്ടം തികച്ചും അപ്രതീക്ഷിതമായിരുന്നു.

Share this story

Share

Related Stories