The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

RTO വേണ്ട; ജൂണ്‍ 1 മുതല്‍ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിര്‍ദേശവുമായി കേന്ദ്രം

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ വലിയ മാറ്റം കൊണ്ടുവരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റീജിയണല്‍ ട്രാൻസ്പോർട്ട് എച്ച്‌, എട്ട്, റോഡ് ടെസ്റ്റ് നടത്തി നേരിട്ട് ലൈസൻസ് നല്‍കുന്ന നിലവിലെ രീതിയില്‍ ജൂണ്‍ ഒന്നു മ…

Kerala24 May 2024, 6:43 PM 41,949
RTO വേണ്ട; ജൂണ്‍ 1 മുതല്‍ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിര്‍ദേശവുമായി കേന്ദ്രം
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ വലിയ മാറ്റം കൊണ്ടുവരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റീജിയണല്‍ ട്രാൻസ്പോർട്ട് എച്ച്‌, എട്ട്, റോഡ് ടെസ്റ്റ് നടത്തി നേരിട്ട് ലൈസൻസ് നല്‍കുന്ന നിലവിലെ രീതിയില്‍ ജൂണ്‍ ഒന്നു മുതല്‍ മാറ്റം വരും.

പകരം, ഡ്രൈവിങ് പരിശീലനം നല്‍കാനും ടെസ്റ്റ് നടത്തി ലൈസൻസ് നല്‍കാനും സർക്കാർ അംഗീകൃത സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കും.

സർക്കാർ നിർദ്ദേശങ്ങള്‍ പാലിക്കുന്ന ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങള്‍ക്കങ്ങള്‍ക്കു മാത്രമായിരിക്കും ടെസ്റ്റ് നടത്തി ലൈൻസ് നല്‍കാനുള്ള ചുമതല നല്‍കുക. ഇത്തരം സ്ഥാപനങ്ങള്‍ ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റിനായി കുറഞ്ഞത് ഒരേക്കറും നാലുചക്ര വാഹനങ്ങള്‍ക്ക് രണ്ടേക്കറും വലുപ്പമുള്ള ഡ്രൈവിങ് മൈതാനം ഒരുക്കണം.

പരിശീലകർ സർക്കാർ നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരാവണം. അഞ്ച് വർഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ഐടി സംവിധാനങ്ങളെയും ബയോമെട്രിക്‌സിനെയും കുറിച്ചുള്ള അറിവ് എന്നിവ വേണം.

ലൈസൻസുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ലേണേഴ്സ് ലൈസൻസ് - 150 രൂപ, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് - 50 രൂപ, ഡ്രൈവിങ് ടെസ്റ്റ് - 300 രൂപ, ഡ്രൈവിങ് ലൈസൻസ് ഇഷ്യു - 200 രൂപ, ഇന്റർനാഷണല്‍ ഡ്രൈവിങ് പെർമിറ്റ് - 1,000, ലൈസൻസിനുള്ള വാഹന ക്ലാസ് - 500 രൂപ, ലൈസൻസ് പുതുക്കല്‍ - 200 രൂപ (ഗ്രേസ് പിരീഡിനുശേഷം: 300 രൂപ + 1,000 രൂപ), ഡ്രൈവിങ് ഇൻസ്ട്രക്ഷൻ സ്‌കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് - 5,000 രൂപ, ലൈസൻസിങ് അതോറിറ്റി ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ - 500 രൂപ, ഡ്രൈവിങ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റം വരുത്താൻ - 200 രൂപ എന്നിങ്ങനെയാണ് ഫീസ്.

അതേസമയം, പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച്‌ പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴ ഈടാക്കും. വാഹന ഉടമയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യും. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്തയാള്‍ക്ക് 25 വയസ്സ് തികയുന്നതുവരെ ലൈസൻസിന് അർഹതയുണ്ടാവില്ല.

Share this story

Share

Related Stories