The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പ്രധാനമന്ത്രിയെ പുകഴ്ത്തി എൻ.കെ പ്രേമചന്ദ്രൻ; ജെയ് ജെയ് ബിജെപി വിളികളുമായി പ്രവർത്തകർ

പ്രധാമനന്ത്രിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രൻ്റെ അഭിപ്രായ പ്രകടനം. കുണ്ടറ പള്ളിമുക്ക്…

Kerala27 Feb 2024, 2:11 AM 51,956
പ്രധാനമന്ത്രിയെ പുകഴ്ത്തി എൻ.കെ പ്രേമചന്ദ്രൻ; ജെയ് ജെയ് ബിജെപി വിളികളുമായി പ്രവർത്തകർ
പ്രധാമനന്ത്രിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രൻ്റെ അഭിപ്രായ പ്രകടനം. കുണ്ടറ പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്‍ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നു എന്നതിനാല്‍ അതിന് അതിന്റെ പ്രാധാന്യമുണ്ടെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോൾ സദസ്സിൽ നിന്ന് ജെയ് ജെയ് ബിജെപി എന്ന മുദ്രാവാക്യവും ഉയർന്നു.

'നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ പട്ടികയിലേയ്ക്ക് ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ഒരുകാര്യം ഉറപ്പുണ്ട്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വ്വഹണം, പൂര്‍ത്തീകരണം എന്നിവ എല്ലാമാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി അത് റിവ്യൂ ചെയ്യുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും ഈ പദ്ധതി നടക്കുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ല', എന്നായിരുന്നു പ്രേമചന്ദ്രൻ പറഞ്ഞത്.

ഇപ്പോള്‍ ഇത് ഉദ്ഘാടനം ചെയ്യേണ്ടതുണ്ടോയെന്ന് പ്രാരംഭഘട്ടത്തില്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചുവെന്നും എം കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. 'പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ക്ക് ഓരോ മാസവും കൃത്യമായി റിവ്യൂ നടക്കും, നിരീക്ഷണം നടക്കും. സാങ്കേതിക തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് നേരിട്ട് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കും. അതിനാല്‍ അദ്ദേഹം ഇത് ഉദ്ഘാടനം ചെയ്യുന്നത് നമ്മളെ സംബന്ധിച്ച് വളരെ അനുഗ്രഹീതമാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ അഭിപ്രായമെ'ന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Share this story

Share

Related Stories