The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നിഷ് ഓൺലൈൻ ജേണൽ പുറത്തിറക്കും: മന്ത്രി ഡോ. ആർ. ബിന്ദു

ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും പഠനങ്ങളും മറ്റു വിദഗ്ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാനുമായി ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസ…

Kerala05 Mar 2024, 4:30 AM 27,393
നിഷ് ഓൺലൈൻ ജേണൽ പുറത്തിറക്കും: മന്ത്രി ഡോ. ആർ. ബിന്ദു

ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും പഠനങ്ങളും മറ്റു വിദഗ്ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാനുമായി ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെ.ആർ.എസ്.ഡി.എസ്) എന്ന പേരിൽ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് – നിഷ് – ഒരു ഓൺലൈൻ ജേണൽ പുറത്തിറക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.


പുനരധിവാസ ശാസ്ത്രത്തിലും ഭിന്നശേഷി പഠനത്തിലും ഒരു പ്രധാന നാഴികക്കല്ലായാണ് ജേണൽ ആരംഭിക്കുന്നത്. മേഖലയിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങളും ദീർഘവീക്ഷണങ്ങളും പങ്കുവയ്ക്കാനുള്ള പ്രമുഖ വേദിയാകും ഇത്. വൈവിധ്യമാർന്ന ഉള്ളടക്കം, വിദഗ്ധരുടെ സംഭാവനകൾ, അന്തർദേശീയ നിലവാരത്തിലൂന്നിയ കർശനമായ അവലോകന പ്രക്രിയ, പ്രായോഗിക തലങ്ങൾക്ക് നൽകുന്ന പ്രാമുഖ്യം എന്നിവ ജേണലിന്റെ പ്രത്യേകതകളാകും. വിദഗ്ധർക്കും ഗവേഷകർക്കും അവരുടെ ലേഖനങ്ങൾ സൗജന്യമായി ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രസിദ്ധീകരിക്കാൻ കഴിയും.


ഭിന്നശേഷി, വിദ്യാഭ്യാസം, പുനരധിവാസ ശാസ്ത്രം എന്നിവയിലെ വിവിധ മേഖലകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജേണൽ ഊന്നൽ നൽകുക. പുനരധിവാസ ശാസ്ത്രം (ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ്, പാത്തോളജി, സൈക്കോളജി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ഓർത്തോട്ടിക്, പ്രോസ്‌മെറ്റിക്‌സ് തുടങ്ങിയവ), സ്‌പെഷ്യൽ എഡ്യൂക്കേഷൻ, അസിസ്റ്റീവ് ടെക്‌നോളജി, ഡിസെബിലിറ്റി അസസ്‌മെന്റ്‌റ്, ഡിസെബിലിറ്റി പ്രിവൻഷൻ, ഇൻക്ലൂസീവ് എജ്യുക്കേഷൻ, സോഷ്യൽ വർക്ക്, ഭിന്നശേഷിയും ലിംഗഭേദവും, ഭിന്നശേഷി നിയമനിർമാണവും നയങ്ങളും എന്നിവയ്ക്ക് ജെ.ആർ.എസ്.ഡി.എസ് പ്രാധാന്യം നൽകും. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ജേണൽ സൗജന്യമയാകും നൽകുക.


Share this story

Share

Related Stories