The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകൾ വിതരണം ചെയ്തു

കേരളത്തിലെ പൊതുവിതരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കിയെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്&#x…

Kerala07 Feb 2024, 5:50 PM 20,184
പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകൾ വിതരണം ചെയ്തു

കേരളത്തിലെ പൊതുവിതരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കിയെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണന റേഷന്‍ കാര്‍ഡിനായി നവകേരള സദസില്‍ ലഭിച്ച അപേക്ഷകളും 2023 ഒക്ടോബര്‍ മാസത്തില്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും പരിഗണിച്ച് ചേര്‍ത്തല താലൂക്കിലെ 758 കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ട വിതരണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.


സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും വിലനിലവാരം നിയന്ത്രിക്കുന്നതിനും ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചത് പൊതുവിതരണ സംവിധാനമാണ്. അര്‍ഹരായ എല്ലാവര്‍ക്കും മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയിലൊന്നാണ്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം മറ്റു സംസ്ഥാനങ്ങള്‍ ഇപ്പോള്‍ മാതൃകയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.


നവകേരള സദസിന്റെ ഭാഗമായി ലഭ്യമായിട്ടുള്ള നിവേദനങ്ങളില്‍ നല്ലൊരു പങ്കും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടവയാണ്. ഇവയെല്ലാം വളരെ വേഗത്തില്‍ പരിശോധിച്ച് അര്‍ഹമായിട്ടുള്ളവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കി വരികയാണെന്നും മന്ത്രി പറഞ്ഞു.


ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എസ്. ശിവപ്രസാദ് മുഖ്യാതിഥിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി അഷറഫ്, ടി.എസ.് ജാസ്മിന്‍, രാഗിണി രമേശന്‍, വി.വി. ആശ, രാഖി ആന്റണി, നഗരസഭ കൗണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ വി. സുരേഷ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. ഷാജി, തൈക്കല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories