The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരളത്തിൽ പുനരുപയോഗ ഊർജത്തിന് പുതിയ ചട്ടങ്ങൾ: കരട് പ്രസിദ്ധീകരിച്ചു

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്’ റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020-ലെ &#8216…

Kerala03 Jun 2025, 10:40 PM 44,785
കേരളത്തിൽ പുനരുപയോഗ ഊർജത്തിന് പുതിയ ചട്ടങ്ങൾ: കരട് പ്രസിദ്ധീകരിച്ചു

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്’ റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020-ലെ ‘റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്’ റഗുലേഷന്റെ കാലാവധി 2024-25-ൽ അവസാനിച്ചതിനെ തുടർന്നാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചത്. കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമായ ഈ കരട, പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കാനും ഗ്രിഡ് സ്ഥിരത ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.


2025 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചർച്ചാ രേഖയാണ് കരടിന്റെ അടിസ്ഥാനം. സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ടൈം-ഓഫ്-യൂസ് താരിഫുകൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, വെർച്വൽ, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ് എന്നിവ നിർദേശിച്ചിരുന്നു. വ്യക്തികൾ തമ്മിലുള്ള ഊർജ വ്യാപാരം, വാഹന-ഗ്രിഡ് സംവിധാനം, ഡിമാൻഡ് റെസ്‌പോൺസ് എന്നിവയും രേഖയിൽ ഉൾപ്പെട്ടു. ഫെബ്രുവരി 13, 14, 17 തീയതികളിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, സോളാർ സംരംഭകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചകളിൽ നിന്നും കൂടാതെ തപാൽ വഴിയും ലഭിച്ച അഭിപ്രായങ്ങൾ കരടിന് ആധാരമായി.


കരട് റഗുലേഷൻ നെറ്റ് മീറ്ററിംഗ്, നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗിന് പുറമേ, ഒരു സൗരോർജ പ്ലാന്റിൽ നിന്ന് ഫ്ലാറ്റുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയിലെ ഒന്നിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനങ്ങൾ നിർദേശിക്കുന്നു. വൈദ്യുത വാഹനങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് വൈദ്യുതി നൽകൽ, പ്രോസ്യൂമർമാർക്ക് മറ്റ് ഉപഭോക്താക്കൾക്ക് വൈദ്യുതി വിൽക്കൽ എന്നിവയും ഉൾപ്പെടുത്തി. ഓൺലൈൻ അപേക്ഷാ സൗകര്യവും രജിസ്‌ട്രേഷൻ ചാർജ് 1,000 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളുന്നു. പീക്ക് സമയങ്ങളിൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക്, സീറോ ബില്ലിംഗ്, വികേന്ദ്രീകൃത എനർജി സ്റ്റോറേജ് പ്രോത്സാഹനം, നിക്ഷേപം ആകർഷിക്കൽ എന്നിവയും കരടിന്റെ ഭാഗമാണ്. കെ.എസ്.ഇ.ബിയുടെ ഏറ്റവും കുറഞ്ഞ പുനരുപയോഗ ഊർജ ഉപഭോഗ ശതമാനവും പീക്ക് സമയ വൈദ്യുതിക്ക് ഉയർന്ന നിരക്കും വ്യവസ്ഥ ചെയ്യുന്നു.


കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 30 ദിവസത്തിനകം ഇ-മെയിൽ (kserc@erckerala.org) വഴിയോ തപാൽ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമർപ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചു വിജ്ഞാപനം തയ്യാറാക്കും.


പി


Share this story

Share

Related Stories