The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കരുവാൻകാട്, പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കരുവാൻകാട്, പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.…

Kerala20 Jan 2024, 3:25 AM 10,926
കരുവാൻകാട്, പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കരുവാൻകാട്, പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ദേശീയപാതയുടെ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തിൽ ട്രോമാകെയർ സൗകര്യം യാഥാർത്ഥ്യമാക്കാനുള്ള ആലോചനയിൽ ആണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം, രോഗപ്രതിരോധം, രോഗനിർമാർജനം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം എന്നിവയിൽ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് വീടിനു സമീപത്ത് തന്നെ ആവശ്യമായ ചികിത്സ പ്രാഥമികതലത്തിൽ ലഭ്യമാക്കുന്നതിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. ഒല്ലൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പരിപാടികളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ആരോഗ്യ മേഖലയിൽ അത്ഭുതകരമായ മാറ്റമാണ് ആർദ്രം മിഷൻ വഴി നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പി എച്ച് എസിക്കലും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ജില്ലയിലെ ഏക മണ്ഡലം ഒല്ലൂർ ആണ്. ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി കരുവാൻകാട് കേന്ദ്രത്തിന് 15 ലക്ഷം രൂപയും പട്ടിക്കാട് കേന്ദ്രത്തിന് 24 ലക്ഷം രൂപയും അധികം അനുവദിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ഗാലറി അടങ്ങിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും പാണഞ്ചേരിയിലെ ചാത്തങ്കുളം ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ മാറ്റുന്നതിന് 3.13 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കരുവാൻകാട് ആശുപത്രി വിപുലീകരണത്തിനും പാണക്കാട് പഞ്ചായത്തിലെ വികസനത്തിനും വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും മന്ത്രി നിർദ്ദേശം നൽകി.


ആര്‍ദ്രം മിഷന്റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടങ്ങൾ നിര്‍മിച്ചത്. രണ്ടു നിലകളിലായി നിർമ്മിച്ച കരുവാൻകാട് കേന്ദ്രത്തിലെ കെട്ടിടത്തിൽ പരിശോധന മുറികളും പാലിയേറ്റീവ് റൂം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്ക് അപ്പ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ മൂന്ന് ഒ. പി.ക്കളും, ഫാർമസി, വെയ്റ്റിംഗ് ഏരിയ, ഒബ്സർവേഷൻ റൂം, സ്റ്റെയർ റൂം എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്.


കരുവാൻകാട് കുടുംബാരോഗ്യ നടന്ന പരിപാടിയില്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി, സ്ഥിരംസമിതി അധ്യക്ഷര്‍, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.


പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ രവി, വൈസ് പ്രസിഡണ്ട് ഫ്രാൻസീന ഷാജു, സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി പി ശ്രീദേവി, ഡിപിഎം പി സജീവ് കുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ശ്രീജിത്ത് എസ് ദാസ്, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories