The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’: മൊബൈൽ ആപ്പിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രായോഗിക പരിശീലന പരിപാടി തിരുവനന്തപുരം കരകുള…

Kerala19 Feb 2025, 6:10 AM 14,833
‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’: മൊബൈൽ ആപ്പിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രായോഗിക പരിശീലന പരിപാടി തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ ആരംഭിച്ചു. രണ്ടു ദിവസത്തെ പരിശീലന  പരിപാടിയുടെ ഉദ്ഘാടനം നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ നിർവഹിച്ചു.


‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ആപ്പ് മുഖേനയുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനമായിരിക്കുമെന്ന് ഡോ. ടി.എൻ. സീമ അഭിപ്രായപ്പെട്ടു.


നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ സ്വാഗതം ആശംസിച്ചു. നവകേരളം കർമപദ്ധതി പ്രോഗ്രാം ഓഫിസർ, വി. രാജേന്ദ്രൻ നായർ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ സഞ്ജീവ് എസ്.യു. എന്നിവർ  ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള ഹരിതകേരളം മിഷൻ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിവരശേഖരണത്തിനും നവീകരണ നിർദേശങ്ങൾ നൽകുന്നതിനും ഉപകാരപ്പെടുന്ന നൂതന മാർഗ്ഗങ്ങൾ ഒരുക്കുന്നുവെന്ന് നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ കാമ്പയിൻ അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ സീനിയർ ആൻഡ്രോയ്ഡ് ഡെവലപ്പർമാരായ ലാൽ, സുചീന്ദ്രകുമാർ എന്നിവർ മൊബൈൽ ആപ്ലിക്കേഷനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സെഷൻ നയിച്ചു.


പരിശീലനത്തിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗം സംബന്ധിച്ച് കരകുളം ഗ്രാമപഞ്ചായത്തിലെ 15 സ്ഥാപനങ്ങൾ സന്ദർശിച്ച് പൈലറ്റ് ഫീൽഡ് സർവേയും പ്രായോഗിക പരിശീലനവും നൽകും.  ഈ സ്ഥാപനങ്ങളിൽ നിന്ന് ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണവും നടക്കും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ നടത്തുന്നത്. ആദ്യഘട്ടമായി മാർച്ച് 15 നകം ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30 സ്ഥാപനങ്ങളുടെ വിവര ശേഖരണം നെറ്റ് സീറോ മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിച്ച് തുടർ നടപടികൾ ആസൂത്രണം ചെയ്യും. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ, ഇന്റേൺഷിപ് ട്രെയിനിമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


Share this story

Share

Related Stories