The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സ്വയംപര്യാപ്തമാക്കുന്നതിന് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണം; മന്ത്രി കെ. രാധാകൃഷ്ണന്‍

സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്…

Kerala24 Jan 2024, 6:00 AM 18,892
സ്വയംപര്യാപ്തമാക്കുന്നതിന് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണം; മന്ത്രി കെ. രാധാകൃഷ്ണന്‍

സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനം ദേവസ്വം പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. എസ് സി പ്രമോട്ടര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര സാമ്പത്തിക വികേന്ദ്രീകരണത്തിലൂടെ ജനകീയ ആസൂത്രണം നടപ്പാക്കി. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ പട്ടികജാതി വിഭാഗത്തെ വികസനത്തിന്റെ ഭാഗമാക്കി ആവശ്യമായ സേവനങ്ങള്‍ നല്‍കി ഉയര്‍ച്ചയിലേക്ക് നയിക്കുന്നവരാണ് പട്ടികജാതി പ്രമോട്ടര്‍മാരെന്ന് മന്ത്രി പറഞ്ഞു.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിന്റെ നില മെച്ചപ്പെടുത്തുന്നതിനും ജീവിത സാഹചര്യങ്ങളില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതിനും എസ് സി പ്രമോട്ടര്‍മാര്‍ക്ക് സാധിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 425 എസ് സി വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി പോയി. ഈ വര്‍ഷം 110 വിദ്യാര്‍ത്ഥികളെയും വിദേശ പഠനം നല്‍കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ജനുവരി 23, 24, 25 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനവും ക്ലാസുകളും നല്‍കും. പട്ടികജാതി പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതുവഴി സമൂഹത്തില്‍ ഉണ്ടാക്കാനാകുന്ന മാറ്റങ്ങള്‍, വിവിധ പദ്ധതികള്‍, ചുമതലകള്‍, പ്രവര്‍ത്തന രീതികള്‍, സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനത്തിന്റെ ഭാഗമായി ക്ലാസുകള്‍ സംഘടിപ്പിക്കും.


മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന ചടങ്ങില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല അധ്യക്ഷയായി. പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. സജീവ്, കില ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജുമായ ആര്‍. ഗിരിജാ ദേവി, കില അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍ അമൃത, പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories