The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘പ്രകൃതി പാഠം’ പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കുന്ന ‘പ്രകൃതി പാഠം’ പദ്ധതി ജൂൺ 4ന് രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ കൂത്തമ്പലത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെ…

Kerala03 Jun 2025, 5:15 AM 29,436
‘പ്രകൃതി പാഠം’ പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കുന്ന ‘പ്രകൃതി പാഠം’ പദ്ധതി ജൂൺ 4ന് രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ കൂത്തമ്പലത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനാകും.


പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കർഷകരും ശാസ്ത്രജ്ഞരും സന്നദ്ധപ്രവർത്തകരും ഒരുമിക്കുന്ന ആശയവിനിമയ സദസ്സ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. കർഷകരുടെയും ശാസ്ത്രജ്ഞരുടെയും ആശയ കൈമാറ്റം എന്നതിലുപരി കർഷകരുടെയും ശാസ്ത്രജ്ഞരുടെയും പ്രകൃതി സംരക്ഷണ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.


അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങൾ പരിസ്ഥിതിക്ക് മേൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച്, കർഷകർക്ക് അവബോധം നൽകുകയും, തനത് ഭൂവിനിയോഗം നിലനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. വയൽ പ്രദേശങ്ങൾ നികത്തുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളായ ഭൂഗർഭ ജലശോഷണം, ജൈവവൈവിധ്യ നഷ്ടം, ഉയർന്ന ചരിവുള്ള പ്രദേശങ്ങളിലെ തനത് ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റം വഴിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, കർഷകർക്ക് സുസ്ഥിര ഭൂവിനിയോഗ വ്യവസ്ഥ [(Sustainable Land Use System (SLUS)] നിലനിർത്തുന്നതിനുള്ള പങ്ക് എന്നിവയാണ് പ്രകൃതിപാഠം പകർന്നു നൽകുന്നത്. മാറുന്ന കാലാവസ്ഥയിൽ കൂട്ടായ പരിശ്രമങ്ങളിലൂടെയും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും കാലാവസ്ഥാ പ്രതിരോധ രീതികൾ അവലംബിച്ച് കാർഷിക വരുമാനം നിലനിർത്തുന്നതിനുള്ള ആശയങ്ങളും, നൂതന സാങ്കേതിക വിദ്യകളും പ്രകൃതിപാഠത്തിൽ ഉൾപ്പെടുന്നു. പ്രകൃതി വിഭവ സംരക്ഷണം, മാറുന്ന ഭൂവിനിയോഗം, പരമ്പരാഗത സംരക്ഷണ മുറകൾ, കാലാവസ്ഥ വ്യതിയാനം, മാറുന്ന കാലാവസ്ഥയ്ക്കിണങ്ങുന്ന നൂതന കൃഷി രീതികൾ എന്നീ വിഷയങ്ങൾ സംബന്ധിച്ചുള്ള വിഷയാധിഷ്ഠിത ചർച്ചയും അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങളുടെ ദൂഷ്യഫലങ്ങളിലേക്ക് കർഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.


Share this story

Share

Related Stories